കുന്നത്തൂര്‍: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ശാസ്താംകോട്ട, ആഞ്ഞിലിമൂട് ചന്തകളുടെ പ്രവര്‍ത്തനം അധികൃതര്‍ നിര്‍ത്തിവച്ചെങ്കിലും ചന്തയ്ക്ക് സമീപം സമാന്തര ചന്ത സജീവമായി. ചന്തയോട് ചേര്‍ന്നുള്ള ചവറ-ശാസ്താംകോട്ട പൈപ്പ് റോഡിലാണ് വ്യാപാരം.
മത്സ്യവ്യാപാരവും മറ്റ് വഴിവാണിഭവുമുണ്ട്. മത്സ്യവും മറ്റും വാങ്ങാന്‍ നിരവധി പേര് ഇവിടെ തടിച്ച് കൂടുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഇതിന്റെ തൊട്ടടുത്ത് തന്നെ സ്ഥിരമായ പോലീസ് പരിശോധന നടക്കുന്നുണ്ട്. കൂടാതെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇതുവഴി കടന്ന് പോകുന്നുണ്ടങ്കിലും സമാന്തര ചന്തയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നില്ല.
കഴിഞ്ഞ വര്‍ഷം ആഞ്ഞിലിമൂട് ചന്തയില്‍ നിന്നുമാണ് കുന്നത്തൂര്‍ താലൂക്കില്‍ സമൂഹവ്യാപനം ഉണ്ടായത്. ഒരേ സമയം ഇരുപതോളം മത്സ്യത്തൊഴിലാളികള്‍ക്ക് രോഗം ഉണ്ടാകുകയും അത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയും ചെയ്തു. പിന്നീട് മാസങ്ങളോളം ചന്ത അടച്ചിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: