ചെന്നൈ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഈമാസം 14 വരെ നീട്ടി. കോവിഡ് വ്യാപനം കുറഞ്ഞ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം ഉയര്‍ന്ന കോയമ്പത്തൂര്‍, ചെന്നൈ ഉള്‍പ്പടെ പതിനൊന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ മാത്രമേ അനുവദിക്കൂ. ജില്ലാ അതിര്‍ത്തികള്‍ കടക്കാന്‍ ഇ പാസ് നിര്‍ബന്ധമാണ്.
അതേസമയം ദല്‍ഹിയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വിപണികളും ഷോപ്പിങ് മാളുകളും തുറക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കും. മെട്രോ സര്‍വ്വീസ് 50 ശതമാനം പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. അടുത്ത തരംഗത്തില്‍ 37000 പ്രതിദിന കേസുകള്‍ വരെ പ്രതീക്ഷിച്ചാണ് നടപടി സ്ലീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ ഉത്തര്‍പ്രദേശിലും ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വാരാന്ത്യ കര്‍ഫ്യൂകള്‍ നിലനില്ക്കും. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ രാത്രി കര്‍ഫ്യൂകളും തുടരുമെന്ന്് ഉത്തര്‍പ്രദേശ് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: