തലശ്ശേരി: പൈതൃക നഗരി എന്നറിയപ്പെടുന്ന തലശ്ശേരി നഗരം ഉള്‍പ്പെടുന്ന നഗരസഭാ പരിധിയില്‍ വര്‍ഷങ്ങളായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികളില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തിയായി നില്‍ക്കുകയാണ്. നഗര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേകം സംവിധാനങ്ങളില്ലാത്തതിനാല്‍തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് തന്നെ കത്തിച്ചു കളയുന്നത് വ്യാപകമാണ്. ഇത് കടുത്ത അന്തരീക്ഷ മലിനീകരണത്തിനും നഗരവാസികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയാണ്.
ഒരു വ്യാഴവട്ടക്കാലം മുമ്പ് ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തലശ്ശേരി മണ്ഡലം എംഎല്‍എ കോടിയേരി ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്ക്കരണ ബയോഗ്യാസ് പ്ലാന്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായി. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നടപടി സിപിഎം ഭരിക്കുന്ന നഗരസഭാ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ബയോഗ്യാസ് പ്ലാന്റ് വഴി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പരിസര പ്രദേശങ്ങളില്‍ വെളിച്ചമെത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. പ്രവര്‍ത്തനം തുടങ്ങി ഏതാനും നാളുകള്‍ക്കിടയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. അന്ന് ഭാഗികമായി മാത്രമേ പ്രവര്‍ത്തനം നടക്കുകയും ചെയ്തുളസ്വന്തംളൂ. ചുരുക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി പൂര്‍ണ്ണ രീതിയില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും തുരുമ്പെടുത്തും മറ്റും നശിച്ച് പ്രദേശം കാടുപിടിച്ച് കിടക്കുകയാണ്. പദ്ധതിയുടെ രണ്ട് ലക്ഷ്യങ്ങളായ മാലിന്യ സംസ്ക്കരണവും വൈദ്യുതി ഉല്‍പ്പാദനവും രണ്ടും എങ്ങുമെത്തിയില്ല. വലിയ വായില്‍ വികസനം പ്രസംഗിക്കുന്ന എംഎല്‍എയും നഗരസഭയുമുളള നാട്ടിലെ സ്ഥിതിക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യമാണ് ഉയരുന്നത്.
നഗരത്തിലെ വീടുകളില്‍ നിന്നും ഹരിത സേന പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടെങ്കിലും ഇത് സംസ്ക്കരിക്കാന്‍ സംവിധാനം നിലവിലില്ല. ഇതെവിടെ സംസ്ക്കരിക്കുന്നുവെന്നത് ഇപ്പോഴും രഹസ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരത്തിലെ കച്ചവടക്കാരും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ നഗരത്തിലെ വിവിധ മേഖലകളില്‍ പരസ്യമായി തീയിട്ട് നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. പഴയ ബസ്സ് സ്റ്റാന്റിലെ ഒരു പ്രമുഖ ഷോപ്പിംങ് കോംപ്ലക്സിന് പിന്നില്‍ സ്ഥിരമായി മാലിന്യ കത്തിക്കാന്‍ വലിയ കുഴിതന്നെ നിലവിലുണ്ട്. ഇതില്‍ ചാക്കുകണക്കിന് മാലിന്യമാണ് ഇട്ട് കത്തിക്കുന്നത്. ഇത് നഗരത്തിലെത്തുവര്‍ക്കും പരിസരവാസികള്‍ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുകയെന്നത് വലിയ നിയമലംഘനമാണെന്നിരുന്നിട്ടും ഇതിനെതിരെ ചെറുവിരലനക്കാന്‍ നഗരസഭാ ആരോഗ്യ വിഭാഗമോ നഗരസഭാ ഭരണകൂടമോ തയ്യാറാകുന്നില്ല. അതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാവുകയാണ് ഒപ്പം പൈതൃക നഗരം പതുക്കെ പുക നഗരവും മാലിന്യ നഗരവുമായി മാറുകയാണ്. ഇ#ൗ പരിസ്ഥിതി ദിനത്തിലെങ്കിലും ഇതില്‍ നിന്നുളള മോചനത്തനായി അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: