കൊല്ലം: മുന്നണി മാറേണ്ടി വന്നാല്‍ ഉചിതമായ സമയത്ത് മാറുമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ പ്രസ്താവന കാരണം പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായി. പാര്‍ട്ടിക്കും മുന്നണിക്കും നേരിട്ട തിരിച്ചടി വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അസീസിന്റെ പ്രസ്താവന. തുടര്‍ന്ന് ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എന്‍.കെ. പ്രേമചന്ദ്രന് എംപി അടക്കമുള്ളവര്‍ അസീസിനെതിരെ ചേരിതിരിഞ്ഞ് വാക്പോര് നടത്തുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം അസീസ് നടത്തിയ പരാമര്‍ശങ്ങളില്‍ എന്‍.കെ. പ്രേമചന്ദ്രനും ഷിബു ബേബിജോണും ബാബുദിവാകരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉന്നതനേതാക്കളോട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലെ തികഞ്ഞ പരാജയത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ഇടതുവലത് ചേരികള്‍ രൂപം കൊള്ളുകയും അത് പരസ്യമാവുകയും ചെയ്തിരുന്നു. എ.എ. അസീസിന്റെയും ഷിബു ബേബിജോണിന്റെയും നേതൃത്വത്തിലുള്ള ഒരു വിഭാഗവും പ്രേമചന്ദ്രന്റെയും ബാബു ദിവാകരന്റെയും നേതൃത്വത്തിലുള്ള എതിര്‍പക്ഷവും പരസ്യമായി വിയോജിപ്പ് ചൂണ്ടിക്കാട്ടി രംഗത്തുവന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി പരസ്പരം ആരോപണം ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുമായി എ.എ. അസീസ് ധാരണ ഉണ്ടാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. ഇരവിപുരം നിയോജക മണ്ഡലത്തില്‍ ബാബുദിവാകരനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നതായാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഇടതുമുന്നണി നേതാക്കളുമായി എ.എ. അസീസ് രഹസ്യചര്‍ച്ച നടത്തിയെന്നും ആരോപണമുണ്ട്. ജില്ലയിലെ ഓരോ ഭാരവാഹികളെയും നേരിട്ട് കണ്ട് കൂടെ നിര്‍ത്താനുള്ള നീക്കത്തിലാണ് പ്രേമചന്ദ്രനും നേതൃത്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: