ഇരിട്ടി: മീത്തലെ പുന്നാട് മഠംപറമ്പ് ആദിവാസി കോളനിയിലെ എം.പി. പ്രകാശന്റെയും കുടുംബത്തിന്റെയും വര്‍ഷങ്ങളായുള്ള സങ്കടത്തിന് അറുതിയാവുന്നു. മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ചതും മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നതുമായ ഇവരുടെ വീട് ഈ മഴക്കാലം തരണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ സേവാഭാരതി പുന്നാട് യൂണിറ്റും ഗ്രാമസേവ സമിതിയും കുടുംബത്തിന്റെ പ്രശ്നത്തില്‍ ഇടപെട്ടു.
പുതിയവീട് നിര്‍മ്മിച്ചു നല്‍കാമെന്ന് കുടുംബത്തിന് വാഗ്ദാനം നല്കിയ സേവാഭാരതിയും ഗ്രാമസേവാസമിതിയും ഒരു ദിവസം പോലും പാഴാക്കാതെ പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് പഴയ കൂര മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്നു പൊളിച്ചു നീക്കി. ഇന്നലെ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മവും നടത്തി. നാലുമാസം കൊണ്ട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നടത്താനാണ് തീരുമാനം.
മോഹനന് ആചാരി കുറ്റിയടികര്മ്മത്തിന് കാര്‍മ്മികത്വം വഹിച്ചു. പുന്നാട് സേവാസമിതി പ്രസിഡണ്ട് അതുല്‍ അരവിന്ദ്, സെക്രട്ടറി കെ. രജിത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എ.കെ. ഷൈജു, സി.കെ. അനിത, പി.എം. രവീന്ദ്രന്, എം. രതീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: