ചെന്നൈ: ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യ മാനസികമായി തയാറെടുത്ത് കഴിഞ്ഞെന്ന് ഫീല്‍ഡിങ് പരിശീലകന് ആര്. ശ്രീധര്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ പരമ്പരയുമാണ് നടക്കാനിരിക്കുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കടുത്ത മത്സരമാകും. മികച്ച ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ കടുത്ത മത്സരം സ്വാഭാവികമാണ്. ന്യുസിലന്ഡിനെതിരെ എന്ത് ചെയ്യണമെന്ന കൃത്യമായ ബോധം താരങ്ങള്‍ക്കുണ്ട്. ക്വാറന്റൈനിലായതിനാല്‍ പരിശീലനം പൂര്‍ണമായി നടത്താനാകില്ല. എന്നാല്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇംഗ്ലണ്ടിലെ സാഹചര്യം വത്യസ്തമായതിനാല്‍ കൂടുതല്‍ പരിശീലനം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ താരം ടീമിലെത്തുമ്പോള്‍ മാനസികമായ തയാറെടുപ്പുകള്‍ക്ക് സഹായിക്കുകയാണ് ഇപ്പോഴത്തെ കടമ. ഫീല്‍ഡിങ് പരിശീലനത്തിനൊപ്പം മാനസികമായ മുന്‍തൂക്കവും മത്സരത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: