ന്യൂദല്‍ഹി: എല്ലാ വീടുകളിലും സ്ഥിരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും പൈപ്പുവഴി വെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 6,998.97 കോടി രൂപയുടെ ഗ്രാന്റ് പശ്ചിമബംഗാളിന് അനുവദിച്ചു. 2021-22 വര്‍ഷത്തെ ജലജീവന്‍ മിഷന് പദ്ധതിക്കു കീഴിലാണ് പണം നല്‍കിയതെന്ന് ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 2019-20 വര്‍ഷം കേന്ദ്രവിഹിതം 995.33 കോടി രൂപയായിരുന്നുവെങ്കില്‍ അടുത്തവര്‍ഷം ഇത് 1,614.18 കോടിയായി വര്‍ധിപ്പിച്ചു. 2024-ഓടെ എല്ലാ വീടുകളിലും പൈപ്പ് വഴി വെള്ളമെത്തിക്കുന്നതിന് എല്ലാ സഹായങ്ങളും വര്‍ധിപ്പിച്ച തുക അനുവദിച്ച് കേന്ദ്ര ജലജീവന്‍ മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത് വാഗ്ദാനം ചെയ്തു.
2019 ഓഗസ്റ്റ് 15-നാണ് ജലജീവന്‍ മിഷന് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ 2024-ഓടെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പുവഴി കുടിവെള്ള മെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. 19.20 കോടി ഗ്രാമീണ വീടുകളുള്ളതില്‍ 3.23 കോടി വീടുകള്‍ക്കു മാത്രമാണ് കുടിവെള്ള കണക്ഷനുണ്ടായിരുന്നത്. കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണുകള്ക്കിടയിലും കഴിഞ്ഞ 21 മാസത്തിനിടയില്‍ രാജ്യത്താകെ 4.25 കോടി വീടുകളില്‍ കുടിവെള്ള കണക്ഷന് നല്കി.
ഇത് പൈപ്പ് കണക്ഷനുള്ളവരുടെ എണ്ണം 7.5 കോടിയായി(37 ശതമാനം) ഉയര്‍ത്തിയെന്ന് ജലശക്തി മന്ത്രാലയം ചൂണ്ടിക്കാട്ടി. പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് ബംഗാളിലുള്ള 163.25 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ 2.14 ലക്ഷത്തിന് മാത്രമായിരുന്നു പൈപ്പ് വെള്ളം കിട്ടിയിരുന്നത്. 21 മാസത്തിനിടയില്‍ 14 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: