മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ ടീമുകള്‍ ഇന്ന് യാത്രതിരിക്കും. താരങ്ങളുടെ കുടുംബാംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ടീമുകളെ അനുഗമിക്കും. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വീക്ഷിക്കുന്നതിനായി ബിസിസിഐ ഭാരവാഹികള്‍ ആരും ഇംഗ്ലണ്ടിലേക്ക് പോകില്ല.
ഇരുപത്തിനാല് അംഗ ഇന്ത്യയുടെ പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. സതാംപറ്റണില്‍ ജൂണ്‍ പതിനെട്ടിന് ഫൈനല്‍ ആരംഭിക്കും. അതിനുശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. ഇംഗ്ലണ്ടിലെ കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ കാരണമാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ലോകകപ്പ് ഫൈനല്‍ കാണാന്‍ പോകാത്തത്.
ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റ് കളിക്കും. ജൂണ്‍ പതിനാറ് മുതല്‍ പത്തൊമ്പത് വരെയാണ് ടെസ്റ്റ്. അതിനുശേഷം മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന പരമ്പരയും ടി 20 പരമ്പരയും കളിക്കും.
14 ദിവസത്തെ ക്വാറന്റൈനും കൊവിഡ് പരിശോധനകള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ടീമുകള്‍ ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുന്നത്. ലണ്ടനില്‍ എത്തിയശേഷം ഇരു ടീമുകളും സതാംപ്റ്റണിലേക്ക് പോകും. അവിടെ ഹോട്ടല്‍ ഹില്റ്റണിലാണ് ഇരു ടീമുകളും ക്വാറന്റൈനില്‍ കഴിയുക. കളിക്കാര്‍ക്ക് മൂന്ന് ദിവസം റൂമില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിവരും. അതിനുശേഷം നെറ്റില്‍ പരിശീലനം നടത്താം. ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീം ത്രിദിന പരിശീലന മത്സരം കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: