ന്യൂദല്‍ഹി: ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ശ്രീ ഗിരാജ് സിംഗ് അധ്യക്ഷത വഹിച്ചു. ഗോപാല്‍ രത്ന പുസ്ക്കാരം എന്ന പേരില്‍ കന്നുകാലിക്ഷീര മേഖലയ്ക്കുള്ള ദേശീയ പുസ്ക്കാരത്തിന് തുടക്കം കുറിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് പുസ്ക്കാരങ്ങള്‍
1) മികച്ച ക്ഷീര കര്ഷകന് 2) കൃത്രിമബീജസങ്കലന രംഗത്തെ വിദഗ്ധന്‍ (Artificial Insemination Technician -AIT), 3) മികച്ച ക്ഷീരോത്പാദക സഹകരണ സംഘം/ക്ഷീരോത്പാദക കമ്പനി/കര്‍ഷക ഉത്പാദക സംഘം (Farmer Producer Organization -FPO), എന്നിങ്ങനെ തിരിച്ചാണ് പുസ്ക്കാരങ്ങള്‍ നല്‍കുക. നിശ്ചിത ഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി പുസ്ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാമെന്നും അവാര്‍ഡിനുള്ള പോര്‍ട്ടല്‍ 2021 ജൂലൈ 15 മുതല്‍ തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുരസ്ക്കാര വിജയികളെ 2021 ഒക്ടോബര്‍ 31 ന് പ്രഖ്യാപിക്കും.
ഇഗോപാല (e-GOPALA) ആപ്പ് ഉമംഗ് പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. അത് വഴി ഉമംഗ് പ്ലാറ്റ്ഫോമിലെ 3.1 കോടി ഉപയോക്താക്കള്‍ക്ക് ആപ്പിലേക്ക് പ്രവേശനം ലഭിക്കും. ഇഗോപാല ആപ്ലിക്കേഷന്‍ (മികച്ചയിനം കന്നുകാലികളിലൂടെ സമ്പത്ത് സൃഷ്ടിക്കല്‍), മികച്ചയിനം കന്നുകാലികളുടെ സമഗ്രമായ ഒരു വിപണിയും കര്‍ഷകരുടെ ഉപയോഗത്തിനുള്ള ഒരു വിവര പോര്‍ട്ടലുമാണ്.
ക്ഷീരോത്പാദക രംഗത്ത് ഇന്ത്യ ആഗോളതലത്തില്‍ മുന്നേറുന്നതായും, 201920 കാലയളവില്‍ 198.4 ദശലക്ഷം ടണ്‍ പാല് ഉത്പാദിപ്പിച്ചതായും ചടങ്ങില്‍ സംസാരിച്ച മന്ത്രി വ്യക്തമാക്കി. പാല് ഉത്പാദനത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 6 വര്‍ഷമായി 6.3 ശതമാനമാണ്. അതേസമയം ആഗോള ക്ഷീരോത്പാദനം പ്രതിവര്‍ഷം 1.5 ശതമാനം എന്ന തോതിലാണ് വളരുന്നത്. പാലിന്റെ ആളോഹരി ലഭ്യത 2013-14 ലെ പ്രതിദിനം 307 ഗ്രാമില്‍ എന്നതില്‍ നിന്ന് 2019-2020ല്‍ പ്രതിദിനം 406 ഗ്രാം ആയി ഉയര്‍ന്നു. രാജ്യത്തെ ക്ഷീരമേഖല എട്ട് കോടി ക്ഷീരകര്‍ഷകര്‍ക്ക് ഉപജീവനം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന സഹമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍, പ്രതാപ് ചന്ദ്ര സാരംഗി തുടങ്ങിയവരും വിര്‍ച്വല്‍ പരിപാടിയില്‍ പ്രസംഗിച്ചു. പരിപാടിയില്‍ കൃഷിക്കാര്‍, ഡയറി ഫെഡറേഷന് അംഗങ്ങള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, ഗവേഷകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: