തിരുവനന്തപുരം : കോവിഡ് ലോക്ഡൗണിനിടെ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴിയായിരിക്കും ക്ലാസ്സുകള്‍ നടത്തുക. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി ആശംസാ പ്രസംഗം നടത്തി.മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള സിനിമാതാരങ്ങള്‍ ഓണ്ലൈനായിആശംസകള് അര്‍പ്പിക്കും.
പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികള്‍ ഈ വര്‍ഷവും ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് വ്യാപനം നിമിത്തം കഴിഞ്ഞ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു. വിക്ടേഴ്സ് ചാനല്‍ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ത്ഥ ക്ലാസ് ആരംഭിക്കും.
വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്കൂളുകളില്‍ നിന്നുകൂടി ക്ലാസ് എടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷത്തെ അനുഭവ പരിചയം കാര്യങ്ങള്‍ എളുപ്പമാക്കും. പുതിയ മാറ്റങ്ങള്‍ പഠനത്തില്‍ അധ്യാപകരുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കും.
ഡിജിറ്റല്‍ സൗകര്യങ്ങളുടെ കുറവ് മുന്‍വര്‍ഷത്തേക്കാള്‍ കുറയുമെന്നാണ് പ്രതീക്ഷ. വാക്സിനേഷന് ഫലപ്രദമായാല്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാമെന്ന പ്രതീക്ഷയും ഉണ്ട്. ആദ്യ ദിനം അങ്കണവാടി കുട്ടികള്‍ക്ക് മാത്രമാണ് ക്ലാസ്. നാലാം തീയതി വരെ ഒന്നാംക്ലാസ്മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്രയല്‍ ക്ലാസുകളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: