പാരിസ്: കൊറോണവൈറസ് പരത്തിയതിന് ചൈനക്കാരെ കുറ്റപ്പെടുത്തുന്ന ട്വീറ്റിന്റെ പേരില്‍ നാല് ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ നല്കി പാരീസിലെ കോടതി.
19നും 24നും ഇടയില്‍ പ്രായമായ നാല് ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം പൗണ്ടാണ് ശിക്ഷ വിധിച്ചത്. ഒപ്പം പരാതിക്കാരുടെ വക്കീല്‍ ഫീസും വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് കോടതി വിധിച്ചു. അഞ്ചാമതൊരു വിദ്യാര്‍ത്ഥിയെ വെറുതെ വിട്ടു. ട്വീറ്റ് വംശീയവെറി നിറഞ്ഞതാണെന്നും കോടതി കുറ്റപ്പെടുത്തി.
ഫ്രാന്‍സിലെ ചൈനക്കാരുടെ അസോസിയേഷന് വക്കിലായ സോക് ലാം ആണ് ട്വീറ്റിനെതിരെ കോടതിയെ സമീപിച്ചത്. ഫ്രാന്‍സിലെ നാഷണല്‍ ഡമോഗ്രാഫിക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് 2020 മെയ് മാസത്തില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഫ്രാന്‍സില്‍ ചൈനക്കാര്‍ക്കെതിരായ വിദ്വേഷം വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് വിദ്യാര്‍ത്ഥികളുടെ ചൈനവിരുദ്ധ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: