തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ താന്‍ മാപ്പുപറഞ്ഞിട്ടില്ലെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സഭയിലെ പരാമര്‍ശത്തിന് മറുപടിയായാണ് അദേഹം പ്രതികരിക്കുകയായിരുന്നു കടകംപള്ളി.
തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദ വിഷയമായതിന് കാരണം കടകംപള്ളി നടത്തിയ കുറ്റസമ്മതത്തോടെയാണെന്ന് സഭയില്‍ ലക്ഷദ്വീപ് പ്രമേയ അവതരണവേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. എന്നാല്‍ താന്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷം പ്രസ്താവന തിരുത്തിയിരുന്നെങ്കില്‍ മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന എതിര് പ്രചാരണത്തിന് വഴി വരുത്തുമായിരുന്നു. ആ കെണിയില്‍ താന്‍ വീണില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന് രംഗത്തുവന്നിരുന്നു. ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നതെന്നും കടകംപള്ളി പ്രതികരിച്ചിരുന്നു.
എന്നാല്‍ കടകംപള്ളിയുടെ വാക്കുകള്‍ തള്ളിക്കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നു. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. തുല്ല്യതയാണ് പാര്‍ട്ടി നയമെന്നും യുവതി പ്രവേശനത്തെ ന്യായീകരിച്ചുകൊണ്ട് യെച്ചൂരി വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദപ്രകടനം നടത്തിയത് എന്തിനാണെന്ന് തനിക്ക് അറിയില്ലായെന്നും യെച്ചൂരി പറഞ്ഞു.
വിഷയത്തില്‍ ഖേദപ്രകടനം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് എന്‍എസ്എസും പ്രതികരിച്ചു. സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്‍എസ്എസിനെ വിമര്‍ശിക്കുകായാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: