കണ്ണൂർ : ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസ്റ്റിംഗ് ഔട്ട് പരേഡ് നടന്നു. ഈസ്റ്റേൺ നാവൽ കമാൻഡ് ഇൻചാർജ് വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിംഗ് സല്യുട്ട് സ്വീകരിച്ചു. വൈസ് അഡ്മിറൽ എം.എ.ഹം പി ഹോളി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പാസിംഗ് ഔട്ട് ചടങ്ങുകൾ.
മികച്ച പ്രകടനത്തിന്നുള്ള പ്രസിഡണ്ട്സ് ഗോൾഡ് മെഡലിന് മോഹിത് ബുരാരിയ അർഹനായി. രോഹിത് ഡാഗർ, ഗൗരവ് കുമാർ, ആകാംക്ഷ മെഹ്റ, റിതിക മിശ്ര, വൈശാലി മിശ്ര തുടങ്ങിയവർ മറ്റു അവാർഡുകൾ ഏറ്റുവാങ്ങി.
അക്കാദമിയിൽ ബി.ടെക് കോഴ്സ് പൂർത്തിയാക്കിയ 122 നാവിക കേഡറ്റുകളുടെ ബിരുദദാന ചടങ്ങും നടന്നു. പഠന മികവിനുള്ള നാവിക സേനാ മേധാവിയുടെ റോളിംഗ് ട്രോഫികൾക്ക് അഭിഷേക് കുമാർ (അപ്ലെഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യുണികേഷൻ), മോഹിത് ഭൂരാരിയ (ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എഞ്ചിനിയറിംഗ്), യോഗേഷ് കുമാർ (മെക്കാനിക്കൽ എഞ്ചിനിയറിംഗ്) എന്നിവർ അർഹരായി. ബിരുദദാന ചടങ്ങിൽ കമാൻഡൻഡ് വൈസ് അഡ്മിറൽ എം.എ.ഹംപി ഹോളി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ റിയർ അഡ്മിറൽ കെ.എസ്.നൂർ, ഡപ്യുട്ടി കമാൻഡൻഡും ചീഫ് ഇൻസ്ട്രക്ടറുമായ റിയർ അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: