തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ പേരില്‍ കേരളസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള നിര്‍ദ്ദേശമാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി മുന്നോട്ട് വെച്ചത്.
സ്കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് ഇതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ശുപാര്‍ശ നടപ്പിലാക്കിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ 20 % പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്‍കുകയാണ് ചെയ്തതെന്നും എം.എ. ബേബി വിമര്‍ശിച്ചു. മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളര്‍ഷിപ്പ് മുസ്ലിംകള്ക്ക് കൂടുതല്‍ നല്‍കുന്നെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: