കൊച്ചി: രാജ്യം കൊവിഡ് മഹാമാരിക്കെതിരെ ഒറ്റകെട്ടായി വലിയ ചെറുത്തു നില്‍പ്പ് നടത്തുമ്പോള്‍ മുന്‍ നിരയില്‍ നിന്ന് പോരാട്ടം നയിക്കുകയാണ് സേവാഭാരതി. ഈ സമരമുഖത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് പുറമേ ധാരാളം പേര് പിന്തുണ നല്‍കുന്നുണ്ട്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് സേവഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ കേന്ദ്രത്തില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്കാന് മുന്നിട്ടിറങ്ങുന്നത് കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള സെന്റ്. ജോസഫ് ഹോസ്പിറ്റലിലെ (ധര്‍മഗിരി) ഡോക്ടറും സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് അംഗവുമായ സിസ്റ്റര്‍ മനീഷയാണ്.
ഡോ. സിസ്റ്റര്‍ മനീഷ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയാണ്. കഴിഞ്ഞ ഒരു മാസക്കാലമായി സേവാഭാരതി നടത്തുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ദിവസവും ഡോ. സിസ്റ്റര്‍ മനീഷ സേവന രംഗത്ത് ഉണ്ട്. ധര്‍മഗിരി ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. ആസിഫ് അലി റഹ്മാനും രോഗികളെ പരിചരിക്കുന്നു.
സേവാഭാരതി നല്കുന്ന സേവനത്തില്‍ രോഗികള്‍ ഏറെ തൃപ്തരാണെന്ന് ഡോ.സിസ്റ്റര്‍ മനീഷ പറയുന്നു. അടിയന്തിര ഘട്ടത്തില്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അധികൃതര്‍ സേവാഭാരതിക്ക് നല്‍കുന്നുണ്ട്. കൊവിഡ് കെയര്‍ സെന്റര്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ സേവാഭാരതിക്ക് ആശുപത്രി അഡ്മിനിസ്റ്ററേറ്റര്‍ സിസ്റ്റര്‍ അഭയ ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണ പിന്തുണയും സഹായവും ലഭിക്കുന്നു.
ചിട്ടയോടെയുള്ള പരിചരണവും ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍ അടക്കമുള്ള ആധുനീക ചികിത്സാ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ളവ ഒരുക്കിയാണ് സേവഭാരതി കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതര രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടുതല്‍ ചികിത്സയ്ക്കു വേണ്ടി കോതമംഗലം താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സക്ക് വേണ്ട നടപടികളും സ്വീകരിക്കുന്നു. ഇതിനായി സേവഭാരതി ഓക്സിജന്‍ സൗകര്യമുള്‍പ്പെടെയുള്ള ആബുലന്‍സും തയ്യാറാക്കിയിട്ടുണ്ട്.
സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള തങ്കളം വിവേകാനന്ദ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ 50 കിടക്കകളാണ് ഉള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം വാര്‍ഡുകളാക്കിയാണ് കിടത്തി ചികിത്സ നല്‍കുന്നത്. ഓരോ മുറിയിലും ചൂടുവെള്ളം തിളപ്പിക്കാനായി പ്രത്യേകം കെറ്റിലുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ആവി പിടിക്കുന്നതിനായി എല്ലാവര്ക്കും വേപ്പറേസര്‍ സൗകര്യവും ഉണ്ട്. സാമൂഹിക അടുക്കള എന്ന നിലയില്‍ കൂടി പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ സെന്റര്‍ അടുക്കള വീടുകളില്‍ രോഗ ബാധിതരായും ക്വാറന്റെനിലും കഴിയുന്നവര്‍ക്ക് ആവശ്യാനുസരണം സൗജന്യമായി ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.
കൊവിഡ് കെയര്‍ സെന്ററില്‍ സേവനം നല്‍കുന്നതിനായി പിപിഇ കിറ്റ് ധരിച്ച സേവാഭാരതി പ്രവര്‍ത്തകര്‍ ദിവസം മുഴുവനും കേന്ദ്രത്തിലുണ്ട്. കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ച ആളുകളെ കൂട്ടികൊണ്ടുവരുന്നതും അടിയന്തിര ഘട്ടത്തില്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതും ഈ പ്രവര്‍ത്തകരാണ്. സേവഭാരതി കൊവിഡ് കെയര്‍ സെന്ററില്‍ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നത്.കഴിഞ്ഞ ഒരു മാസത്തോളമായി പ്രവര്‍ത്തനത്തിലുള്ള സെന്റര്‍ സേവഭാരതിയുടെ കീഴില്‍ കേരളത്തില്‍ തയ്യാറായ ആദ്യ കൊവിഡ് കെയര്‍ സെന്റര്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: