തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസത്തെ ചിലവിന്റെ പേരില്‍ നടന്ന അഴിമതി മറ്റൊരു തലത്തില്‍. പൊങ്കാല ദിവസം 250 തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് പൈസ കൈപ്പറ്റാന്‍ ശ്രമം. പൊങ്കാല ദിനത്തില്‍ മാലിന്യം നീക്കാനായി ലോറിവാടക സംബന്ധിച്ച് നടന്ന അഭിമതി പുറത്തു വന്നതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്ക് ഭക്ഷണം നല്കി എന്നപേരില്‍ അരലക്ഷത്തോളം രൂപ നഗരസഭ പാസാക്കാന്‍ ശ്രമിച്ചത്.
പൊറോട്ടയ്ക്കും ചിക്കനും പുറമേ 95 കിലോ പഴം വാങ്ങാനായി 2660 രൂപയും, 50 കേസ് കുടിവെള്ളം വാങ്ങാനായി 5400 രൂപയും ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ സമിതിയിലെ ബിജെപി അംഗങ്ങള്‍ കണക്കിലെ അപാകത കണ്ടെത്തിയതോടെ ബില്ല് പാസാക്കാതെ മാറ്റിവെക്കുകയായിരുന്നു.
കോവിഡിനെ തുടര്‍ന്ന് വീടുകളില്‍ നടത്തിയ ആറ്റുകാല്‍ പൊങ്കാലയുടെ ശുചീകരണത്തിനായി ടിപ്പര്‍ ലോറികള്‍ വാടകയ്ക്കെടുത്ത സംഭവം വിവാദമായതോടെ വിഷയത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരിക്കുകയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി ലോറികളുടെ വാടകയ്ക്ക് 3,57,800 രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ പൊങ്കാല നടത്താതിരുന്നിട്ടും ഇത്രയും തുക വകയിരുത്തിയത് എന്തിനെന്ന് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഫോര്‍ട്ട് ഗ്യാരേജ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതെന്നും ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മേയര്‍ അനുമതി നല്‍കിയെന്നുമാണ് ആരോപണം.
എന്നാല്‍ നഗരസഭ പണം നല്‍കിയിട്ടില്ലെന്നും മേയര്‍ക്കും നഗരസഭയ്ക്കുമെതിരെ വ്യാജ ആരോപങ്ങള്‍ ഉന്നയിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് ശേഷം 28 ലോഡ് മാലിന്യം നഗരസഭ നീക്കം ചെയ്തിട്ടുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: