തിരുവനന്തപുരം: സഗൗരവമെന്നോ ദൈവനാമത്തിലെന്നോ സത്യപ്രതിജ്ഞ ചെയ്യണമെന്ന നിയമവ്യവസ്ഥ പാലിക്കാത്തതിന്റെ പേരില്‍ എ. രാജ എംഎല്‍എയെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കുന്നെങ്കില് അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ഓള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന് ആവശ്യപ്പെട്ടു.
ജനാധിപത്യ വ്യവസ്ഥയില്‍ നിയമം എല്ലാവര്ക്കും ഒരേ പോലെ ബാധകമാക്കണമെന്നും നവോത്ഥാന കേരളത്തിന്റെ നിയമസഭ മാതൃകയാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: