കോഴിക്കോട്: മനോരമ ന്യൂസ് ചാനലില്‍ വന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ മിസോറാം ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള നിയമനടപടിയിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം മിസോറാം ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും അതുപ്രകാരം ഗവര്‍ണര്‍ രഹസ്യ റിപ്പോര്‍ട്ട് നല്‍കിയെന്നുമാണ് മനോരമ ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് മിസോറാം ഗവര്‍ണര്‍ നിയമ നടപടിക്കൊരുങ്ങുന്നത്.
രാഷ്ട്രീയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ഉണ്ടായിട്ടില്ല. തെറ്റായവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ രാജ്ഭവന് സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും മറ്റ് സംഘപരിവാര്‍ നേതാക്കള്‍ക്കുമെതിരെ മിസോറാം ഗവര്‍ണര്‍ പി. ശ്രീധരന് പിള്ള കേന്ദ്ര നേതൃത്വത്തിന് റിപ്പോര്ട്ടുകൊടുത്തുവെന്നാണ് തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: