തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ ഒന്‍പതു മണിക്ക് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയ പ്രഖ്യാപന പ്രസംഗം നടത്തും. പ്രസംഗത്തിന്റെ കരടിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.
കൊവിഡ് പ്രതിസന്ധി നേരിടാന്‍ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായിരിക്കും നയപ്രഖ്യാപനം. വരുമാന വര്‍ദ്ധനവിനും സാമൂഹ്യക്ഷേമത്തിനും മുന്‍തൂക്കം നല്‍കും. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിന് മേലുള്ളയുള്ള നന്ദി പ്രമേയ ചര്‍ച്ച. നാലിനു രാവിലെ ഒമ്പതു മണിക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. ഏഴ് മുതല്‍ ഒമ്പതു വരെയുള്ള തീയതികളില്‍ ബജറ്റിന് മേലുള്ള പൊതുചര്‍ച്ച. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 14ന് സഭ പിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: