ന്യൂയോര്‍ക്ക്: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ശേഷം ഇന്ത്യ അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടര ഇരട്ടിയിലധികം പേര്‍ക്ക് ഭക്ഷണം നല്‍കിയെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎസിലെ ജനസംഖ്യയേക്കാള്‍ അധികം പേര്‍ക്ക് ഇന്ത്യ ധനസഹായമെത്തിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.
യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ എച്ച് ആര് മക്മാസ്റ്ററുമായുള്ള സംഭാഷണത്തിനിടെയായിരുന്നു മന്ത്രി ജയശങ്കറിന്റെ ഈ പരാമര്‍ശം. ഹുവര്‍ ഇന്സ്റ്റിറ്റ്യൂഷന് സംഘടിപ്പിച്ച “ഇന്ത്യ അവസരങ്ങള്‍, തന്ത്രപരമായ പങ്കാളിത്തത്തിനുള്ള വെല്ലുവിളികള്‍” എന്ന വിഷയത്തിലായിരുന്നു സംവാദം.
‘കാവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷം ഇന്ത്യ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്കി. 40 കോടി പേരുടെ ബാങ്ക അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്, ‘ അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി മൂലം ഇന്ത്യ സമ്മര്‍ദ്ദത്തിലൂടെ കടന്നുപോവുകയാണ്. അതേ സമയം കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രവും ഇന്ത്യയിലെ യഥാര്‍ത്ഥ ഭരണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും മന്ത്രി ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ ഒരു ബഹുസ്വരസമൂഹമാണ്. പണ്ടൊക്കെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഇന്ത്യ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. – ജയശങ്കര്‍ പറഞ്ഞു.
യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ജയശങ്കര്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ അദ്ദേഹം സന്ദര്‍ശിച്ചു. പ്രസിഡന്റ് ജോ ബൈഡന് അധികാരമേറ്റ ശേഷം ജയശങ്കറിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. പ്രധാനമായും അമേരിക്കയില്‍ നിന്നുള്ള വാക്സിന് സംഭരണത്തിന്റെ സാധ്യതകള്‍ യുഎസുമായി ചര്‍ച്ച ചെയ്യുകയാണ് ജയശങ്കറിന്റെ സന്ദര്‍ശന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: