തിരുവനന്തപുരം: കിഫ്ബിയുടെ സിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു.കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെക് നേടിയ കെ എം എബ്രഹാം കാണ്‍പൂര്‍ ഐഐടിയിലാണ് എംടെക് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അതേസമയം, കിഫ്ബി അഡീഷനല്‍ സിഇഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: