തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണകൂടത്തിനെതിരേ വ്യാജആരോപണങ്ങള്‍ പശ്ചാത്തലമാക്കി രംഗത്തെത്തിയ നടന് പൃഥ്വിരാജിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. ലക്ഷദ്വീപിന്റെ സംസ്കാരവും പാരമ്പര്യവും വികസനത്തിന്റെ പേരില്‍ ഇല്ലാതാക്കരുതെന്ന് പ്രസ്താവിച്ച പൃഥ്വിരാജ് പക്ഷേ വര്‍ഷങ്ങള്‍ മുന്‍പ് പറഞ്ഞത് നേരേ മറിച്ചായിരുന്നു. ലക്ഷദ്വീപ് വികസിക്കാത്തതിനു കാരണം അവിടുത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യമാണെന്നായിരുന്നു നടന്റെ വാദം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്നായിരരുന്നു താരത്തിന്റെ പുതിയ ചോദ്യം. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്കാരങ്ങളില്‍ സന്തോഷിക്കുന്നില്ലെന്നും താരം അഭിപ്രായപ്പെടുന്നു.
എന്നാല്‍, സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന സിനിമ റിലീസ് ആയ സമയത്ത് കൈരളിയുടെ ഭാഗമായി വി ചാനലിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍, ലക്ഷദ്വീപ് പുറത്ത് അറിയപ്പെടാതെ പോകുന്നതില്‍ അവിടുത്തെ യുവാക്കള്‍ പരാതിപ്പെട്ടിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദ്വീപിന്റെ വികസനത്തിന് വിഘാതമാകുന്നുവെന്നും താരം ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപിലേക്ക് പ്രവേശനം ലഭിക്കുന്നത് അമേരിക്കയിലേക്ക് വിസ കിട്ടുന്നതിനേക്കാള്‍ പ്രയാസമാണ്. ലോകത്തിന് മുന്നില്‍ ഇന്നും ലക്ഷദ്വീപ് അറിയപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.
ലക്ഷദ്വീപില്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടുത്തെ വീടുകളിലായിരുന്നു താമസിച്ചിരുന്നത്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ആകെയൊരു ഹോട്ടല്‍ അടഞ്ഞു കിടക്കുകയാണ്. ലക്ഷദ്വീപും നമ്മുടെ നാട് തന്നെയാണ്. നമുക്ക് ആ നാട് നമ്മുക്ക് നഷ്ടമാവുനെന്നും പൃഥ്വിരാജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: