ന്യൂദല്‍ഹി: 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷനായി സ്പോട്ട് രജിസ്ട്രേഷന് അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് ഇതിനുള്ള അനുമതി. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി മാത്രമായിരിക്കും വാക്സിന് വിതരണം. വാക്സിന് പാഴാകുന്ന പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍, സ്പോട്ട് രജിസ്ട്രേഷനില്‍ അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്കാണ്. ഓരോ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ചു വേണം ഇത്. 18-44 പ്രായപരിധിയിലുള്ള, അര്‍ഹരായവര്‍ക്ക് വാക്സിന് ലഭ്യമാക്കുന്നതിനും വാക്സിന് പാഴാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമാണ് സ്പോട്ട് രജിസ്ട്രേഷന് അനുവദിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് എടുത്തവര്‍ നിശ്ചയിച്ച ദിവസം വാക്സിനേഷനായി എത്താത്തതുമൂലം വാക്സിന് ഡോസുകള്‍ പാഴായി പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനുകൂടിയാണ് സ്പോട് രജിസ്ട്രേഷന് അനുവദിക്കാന്‍ തീരുമാനിച്ചത്. കൂടാതെ, മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ലഭ്യമല്ലാത്തവര്‍ക്ക് വാക്സിന് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: