ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്ുള്ള വിലക്ക് ജൂണ്‍ 14വരെ നീട്ടിയതായി ഞായറാഴ്ച യുഎഇ അറിയിച്ചു. കഴിഞ്ഞ 14 ദിവസമായി ഇന്ത്യ വഴി കടന്നുപോയ ട്രാന്‍സിറ്റ് യാത്രക്കാരെയും യുഎഇ സ്വീകരിക്കില്ല.
അതേ സമയം, യുഎഇ പൗരന്മാര്, യുഎഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍, നയതന്ത്ര ദൗത്യവുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇളവുള്ളതായി യുഎഇ അറിയിച്ചു. നേരത്തെ ടിക്കറ്റെടുത്തവര്‍ക്ക് അവരുടെ ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെട്ട് ഭാവിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രാവല്‍ ഏജന്റ് വഴിയോ ബുക്കിംഗ് ഓഫീസുവഴിയോ അവര്‍ക്ക് ഫ്ളൈറ്റുകള്‍ റീബുക്ക് ചെയ്യാം.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ദേശീയ, അന്തര്‍ദേശീയ വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഈ വിലക്ക് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: