തിരുവനന്തപുരം: പെട്രോളിയവും മദ്യവും കൂടി ജിഎസ്ടിക്ക് കീഴിലായാല്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടന കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് പുതുതായി അധികാരമേറ്റ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ‘സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഭാവിയില്‍ പെട്രോളിയവും മദ്യവും ജിഎസ്ടിയ്ക്ക് കീഴിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതിനര്‍ത്ഥം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ ഞെരുക്കത്തിലാകുമെന്നാണ്,’ ബാലഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ബാലഗോപാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് തൊഴിലില്ലായ്മ പെരുകുകയാണെന്നും കാര്ഷികോല്പന്നങ്ങളുടെ വില കോവിഡ് മൂലം ഇടിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മൂലം രാജ്യത്തനികത്തെയും പുറത്തെയും വിപണികള്‍ കര്‍ഷകര്‍ക്ക് അന്യമാവുകയാണ്. ഇത് വിലത്തകര്‍ച്ചയ്ക്ക് കാരണമാവുന്നതായും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ശ്രദ്ധ ജീവിതമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും സഹായവും പിന്തുണയും നല്കലാണെന്നും ബാലഗോപാല്‍ വിശദീകരിച്ചു. ഇതിനിടെ കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് പുതുതായി സ്ഥാനമേറ്റ ബാലഗോപാലിന് ഫോണ്‍ വഴി അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: