ന്യൂദല്‍ഹി: ഇന്ത്യയുടെ നരീന്ദര്‍ ബത്ര തുടര്‍ച്ചയായി രണ്ടാം തവണയും ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന് (എഫ്ഐഎച്ച്) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 47-ാമത് എഫ്ഐഎച്ച് വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബത്ര രണ്ട്് വോട്ടുകള്‍ക്ക് ബെല്‍ജിയത്തിന്റെ മാര്‍ക് കൗഡ്രോണിനെ പരാജയപ്പെടുത്തി. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ബത്രയ്്ക്ക്് 63 വോട്ടും കൗഡ്രോണിന് 61 വോട്ടും ലഭിച്ചു. 124 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി.
തുടര്‍ച്ചയായി രണ്ടാം തവണ എഫ്ഐഎച്ച് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യാക്കാരനാണ് ബത്ര. ഹോക്കി ഇന്ത്യ ബത്രയെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: