മലപ്പുറം: കായിക താരങ്ങളെ വളര്‍ത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി നിലകൊള്ളുന്ന സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യത. മുന്‍ വര്‍ഷങ്ങളില്‍ പുരസ്കാരദാനങ്ങളിലടക്കം വിവാദമുണ്ടായ സാഹചര്യത്തില്‍ ഭാരവാഹികളെ മാറ്റിയേക്കുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് വേളകളില്‍, ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കായിക മേഖലകളിലുള്‍പ്പെടെ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.
കൗണ്‍സിലിന്റെ തലപ്പത്ത് മുതിര്‍ന്ന കായിക താരം ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ്് സംസ്ഥാനത്തെ പ്രമുഖ കായിക താരത്തെ പ്രസിഡന്റായി നിയമിച്ചത്്. എന്നാല്‍ പ്രതീക്ഷിച്ച പിന്തുണയോ നടപടികളോ കൗണ്‍സിലിന്റെ ഭാഗത്തു നിന്ന്് ഉണ്ടായില്ലെന്ന് കായിക താരങ്ങള്‍ ആരോപിക്കുന്നു. സ്വന്തം താത്പര്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുകയായിരുന്നു ഭാരവാഹികളെന്നും വിമര്‍ശനമുണ്ട്.
കഴിഞ്ഞ പല വര്‍ഷങ്ങളിലായി ജിവി രാജ പുരസ്കാരത്തില്‍ നിലനില്‍ക്കുന്ന വിവാദങ്ങളും ഇതിന്റെ ഭാഗമാകുന്നു. അപര്‍ണ ബാലനെന്ന ബാഡ്മിന്റണ്‍ താരത്തെ തുടര്‍ച്ചയായി തഴഞ്ഞതും അനര്‍ഹര്‍ക്ക് പുരസ്കാരം നല്കിയതും വാര്‍ത്തയായിരുന്നു.
കൗണ്‍സിലിനായി അനുവദിക്കുന്ന തുകകളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും പരാതിയുണ്ട്. അധികാരത്തിന്റെ പിന്‍ബലത്തില്‍ ചിലര്‍ സ്വന്തം അക്കാദമികള്‍ക്കായി കൂടുതല്‍ പണം സ്വരൂപിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ തവണത്തെ കായിക മന്ത്രിയും സ്പോര്‍ട്സ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ഇ.പി. ജയരാജന് കൗണ്‍സിലിന് മേല്‍ നിയന്ത്രണമില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പതിവിന് വിപരീതമായി ജിവി രാജ പുരസ്കാരം ആര്‍ക്കെന്ന വിവരം പോലും മന്ത്രി അറിയാതിരുന്നതും വിമര്‍ശനങ്ങളുടെ ആക്കം കൂട്ടി. പുതിയ മന്ത്രിസഭ രൂപം കൊണ്ടതിന് പിന്നാലെ കൗണ്‍സിലിന്റെ മേല്‍ പിടിവീഴ്ത്തുമോയെന്ന ചോദ്യത്തിലാണ് കായിക നിരീക്ഷകര്‍.
കഴിഞ്ഞ തവണ ജിവി രാജ പുരസ്കാരം മയൂഖ ജോണിക്ക് നല്കിയതും അപര്‍ണയെ തഴഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. പങ്കെടുത്ത ടൂര്‍ണമെന്റുകളുടെയും നേടിയ മെഡലുകളുടെയും അടിസ്ഥാനത്തില്‍ അപര്‍ണ ഏറെ മുന്നിലാണെന്ന് പ്രമുഖരടക്കം വാദിച്ചിരുന്നെങ്കിലും തഴഞ്ഞു.
നിലവില്‍ കായിക മേഖലയില്‍ സജീവമായിരിക്കുന്ന ഒരാള്‍ക്കേ പുരസ്കാരം നല്കാവുള്ളൂയെന്ന മാനദണ്ഡവും കാറ്റില്‍ പറത്തിയായിരുന്നു പലപ്പോഴും പുര്സാകരദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: