ന്യൂദല്‍ഹി: കോവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങളെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ മേധാവി ഡോ. ഗുലേറിയ.
ഈ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശനശേഷി കുറയുന്നതായോ അനുഭവപ്പെട്ടാനും വിദഗ്ധരുടെ അഭിപ്രായം ആരായണമെന്നും ഡോ. ഗുലേറിയ മുന്നറിയിപ്പ് തരുന്നു.
‘മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ഇതൊക്കെ ആദ്യ ലക്ഷ്ണങ്ങളായി കാണണം. അതുപോലെ പല്ലുകള്‍ ഇളകുന്നതായി തോന്നിയാലും ഉടനെ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യണം,’ ഡോ. ഗുലേറിയ പറഞ്ഞു.
ബ്ലാക്ക് ഫംഗസിനെ അഥവാ മുകോര്‍മൈകോസിസിനെ കണ്ടെത്താന്‍ വഴികളുണ്ട്. സൈനസിന്റെ എക്സ് റേ, അഥവാ സിടി സ്കാന്‍ എടുത്താല്‍ രോഗബാധ അറിയാം. അതല്ലെങ്കില്‍ മൂക്കില്‍ എന്‍ഡോസ്കോപി വഴി ബയോപ്സി എടുക്കാം. ബ്ലഡ് ടെസ്റ്റും ഉണ്ട്. പോളിമെറേസ് ചെയിന്‍ റിയാക്ഷന് അഥവാ പിസിആര്‍ ടെസ്റ്റ് എടുത്താന്‍ മതിയാകും- ഡോ. ഗുലേറിയ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: