ന്യൂദല്‍ഹി: കോവിഡ് 19 വൈറസിനെ ഇന്ത്യന്‍ കൊറോണ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് പുറത്തിറക്കിയ വീഡിയോയെചൊല്ലി വിവാദം കൊഴുക്കുന്നു. കോവിഡ് രണ്ടാംതരംഗത്തിനെതിരെ ഇന്ത്യ പൊരുതിക്കൊണ്ടിരിക്കുന്ന വേളയിലാണ് ഈ വിവാദ വീഡിയോ പുറത്തുവന്നത്. കോവിഡിന്റെ പേരില്‍ ഇന്ത്യയെ അപമാനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുവെന്നത് ശരിവെയ്ക്കുന്നതാണ് ഈ വീഡിയോ.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ വീഡിയോ എന്നും ബിജെപി ആരോപിച്ചു. ബിജെപി ദേശീയ വക്താവായ സംബിത് പാത്രയാണ് കമല്‍നാഥിന്റെ ഈ വീഡിയോ പുറത്തുവിട്ടത്. കോവിഡ് ചൈനയില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന വാദത്തെയും കമല്‍നാഥ് പരിഹസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇന്ത്യന്‍ കൊറോണയെക്കുറിച്ച് ഭയമുള്ളതുകൊണ്ടാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് റദ്ദാക്കിയതെന്നും കമല്‍നാഥ് പറയുന്നു.
കമല്‍നാഥ് വീഡിയോയില്‍ പറയുന്നതിങ്ങിനെ: ‘ചൈന, ചൈനീസ് കൊറോണ എന്നൊക്കെ നമ്മള് പറയാറുണ്ട്. 2020 ജനവരിയില്‍ ഇത് തുടങ്ങിയപ്പോള്‍ കൊറോണ ചൈനയില്‍ നിന്നാണെന്ന് അവര്‍ പറയാറുണ്ട്. ഇത് ചൈനയിലെ ലാബില്‍ നിന്നും വന്നതാണ്, ചൈനയിലെ ഒരു പ്രത്യേകനഗരത്തില് നിന്നും വന്നതാണ് എന്നൊക്കെ പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നു. പക്ഷെ നമ്മള് ഇന്ന് എവിടെ എത്തി? ഇന്ന് ലോകം മുഴുവന്‍ ഇതിനെ ഇന്ത്യന്‍ കൊറോണ എന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റുകള്‍ റദ്ദാക്കിയത് ഇന്ത്യന്‍ കൊറോണയെ ഭയന്നിട്ടാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും ഈ ഭയം കാരണം നിരോധിച്ചിരിക്കുകയാണ്. ഇന്ത്യ ഇപ്പോള്‍ ലോകത്തിന്റെ മുന്നില്‍ അറിയപ്പെടുന്നത് തന്നെ ഇതിന്റെ പേരിലാണ്. ഇപ്പോള്‍ ഇന്ത്യ തന്നെ കോവിഡിന്റെ പര്യായമായി. ഈ വസ്തുത അടിച്ചമര്‍ത്തി ആരെയും വിഡ്ഡിയാക്കാനാവില്ല’.
ഇന്ത്യ ഇപ്പോള്‍ അറിയപ്പെടുന്നത് കോവിഡിന്റെ പേരിലായതിനാല്‍ മേരാ ഭാരത് മഹാന് എന്ന മുദ്രാവാക്യം അപ്രസക്തമായെന്നും കമല്‍നാഥ് പറയുന്നു. ഇപ്പോള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക വഴി സോണിയാഗാന്ധി നയിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ സന്തോഷിക്കുകയാണ്. 2008 ആഗസ്ത് ഏഴിന് കോണ്‍ഗ്രസുകാര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍്ട്ടിയുമായി ധാരണാ പത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും സംബിത് പാത്ര ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: