കൊച്ചി: കേരളത്തില്‍ നിന്നുള്ള തേയില കയറ്റുമതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി രണ്ടുശതമാനത്തിന്റെ ക്രമാനുഗത വാര്‍ഷിക വളര്‍ച്ചയാണ് തേയില കയറ്റുമതി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്ന് മൊത്തം 109 ദശലക്ഷം ഡോളറിന്റെ തേയിലയാണ് കയറ്റുമതി ചെയ്തത്. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ തേയില കയറ്റുമതി രണ്ടുശതമാനമെന്ന നിരക്കില്‍ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി.
ആഗോള വാണിജ്യ-ധനകാര്യസ്ഥാപനമായ ഡ്രിപ് കാപ്പിറ്റലിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഗ്രീന്‍ ടീയുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുകയും മൂല്യവര്‍ധിത ഉല്പന്നങ്ങള് കൂടുതല്‍ പുറത്തിറക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ തേയില കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രാന്‍ഡ് ഇമേജിന് മുന്‍ഗണന നല്‍കണം. വലിയ പാക്കേജിനേക്കാള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ചെറിയ പാക്കേജിന് ഊന്നല്‍ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡി-ടു-ഡ്രിങ്ക് ടീ പോലുള്ള ഉപഭോഗരീതികള്‍ വികസിപ്പിച്ചെടുത്താല്‍ തേയില വിപണിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: