കീരിത്തോട്: ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമേകി കേന്ദ്രമന്ത്രി വി. മുരളീധരൻ എത്തി. കേന്ദ്രസർക്കാർ എന്നും കൂടെയുണ്ടെന്ന ഉറപ്പ് പ്രധാനമന്ത്രിക്കു വേണ്ടി കുടുംബാംഗങ്ങള്‍ക്ക് നൽകിയതായി വി മുരളീധരൻ പറഞ്ഞു.
ഇസ്രയേലില്‍ നിന്നും സൗമ്യയുടെ മൃതദേഹം ഇന്ത്യയിലേക്ക് വേഗത്തില്‍ അയപ്പിക്കുന്നതിനും അത് ദൽഹി വിമാനത്താവളത്തില്‍ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി ഏറ്റുവാങ്ങിയതും വി. മുരളീധരൻ ആയിരുന്നു. ഭർത്താവ് സന്തോഷ് ഉൾപ്പെടെയുളളവരുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രി സജീവമായി ഇടപെട്ടത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും ആ വീട്ടിലെത്തിയില്ലെന്നത് ഖേദകരമാണെന്നും സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ്, കുടുംബത്തിനുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി. മുരളീധരൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സൗമ്യയുടെ വീട്ടിലെത്തിയ മന്ത്രി അവിടെ അരമണിക്കൂറോളം ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: