കാസര്‍ഗോഡ്: പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുത്തില്ലെങ്കില്‍ കേരളത്തിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറുമെന്ന് മുന്നറിയിപ്പുമായി കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തകര്‍ന്ന നിലയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എല്ലാവര്‍ക്കുമറിയാം. ആ വികാരം ഉള്‍ക്കൊള്ളണമെന്നും ഉണ്ണിത്താന് പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിയ്ക്കകത്ത് സമസ്ത മേഖലകളിലും മാറ്റം അനിവാര്യമാണ്. പാര്‍ട്ടിയോട് വിധേയത്വവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും. ഈ പാര്‍ട്ടി ഇങ്ങനെ തന്നെ പോയാല്‍ എവിടെ ചെന്നവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഉണ്ണിത്താന് തുറന്നടിച്ചു.
രമേശ് ചെന്നിത്തലയെയാണ് വീണ്ടും പ്രതിപക്ഷ നേതൃ സ്ഥാനത്തേയ്ക്ക് എ ഐ ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും രമേശിനാണ്. എന്നാല്‍ പാര്‍ട്ടിക്കകത്തെ യുവാക്കളുടേയും ഭൂരിപക്ഷം എംഎല്‍എ മാരുടേയും പിന്തുണ വിഡി സതീശനാണ്. കേന്ദ്രനേതൃത്വം നിയോഗിച്ച നിരീക്ഷകരും സതീശന് അനുകാലമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കെപിസിസി നേതൃസ്ഥാനത്തേയ്ക്ക് ഉമ്മന്ചാണ്ടിയുടെപേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അദേഹം നിഷേധിച്ചു. പിടി തോമസിനേയും പ്രതിപക്ഷ നേതൃ സ്ഥാനത്തേയ്ക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: