ചാത്തന്നൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് പ്രസിഡന്റ് എസ്.സുദീപ ഉദ്ഘാടനം ചെയ്തു.
കൊവിഡുമായി ബന്ധപ്പെട്ട് ആംബുലന്‍സ് സര്‍വീസ്, മരുന്നുകളുടെ ലഭ്യത, കൊവിഡ് ടെസ്റ്റുകളുടെ വിവരം, ബെഡ് ഒഴിവുള്ള ആശുപത്രികളുടെ വിശദവിവരങ്ങള്‍, വാഹന സൗകര്യങ്ങള്‍ തുടങ്ങി എല്ലാവിധ ഇന്ഫര്മേഷനുകള്ക്കും ഹെല്‍പ്പ് ഡെസ്ക്കില്‍ ബന്ധപ്പെടാം. ഒരു ജനപ്രതിനിധി, പഞ്ചായത്ത് ജീവനക്കാരന്, ആര്‍ആര്‍ടി വാളണ്ടിയര്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന് ഉള്‍പ്പടെ അംഗങ്ങളാണ്.
ഓരോ ദിവസവും ഹെല്‍പ്പ് ഡെസ്ക്കില്‍ ഏകോപനം ഉണ്ടാകും. വൈസ് പ്രസിഡന്റ് എസ്. സത്യപാലന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബൈജു ലക്ഷ്മണന്, സെക്രട്ടറി ബിജു ശിവദാസന്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: