മുംബൈ : മഹാരാഷ്‌ട്ര ഗഡ്ചിരോളിയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളി മാവോയിസ്റ്റുകള്‍ കാട്ടിനുള്ളില്‍ യോഗം ചേരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍ വെച്ച് മഹാരാഷ്‌ട്ര പോലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ സി.60 യുമായി ഏറ്റുമുട്ടലുണ്ടായത്. പോലീസിനെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടി വെക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി ഗഡ്ചിരോളി ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ മറ്റുള്ളവര്‍ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ഡിഐജി വാര്‍ത്താഏജന്‍സിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടോയെനന് തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: