ന്യൂദല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ചാനല്‍ തുടങ്ങാനുള്ള രൂപരേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റിനായി ടെന്‍ഡര്‍ ക്ഷണിച്ച് പൊതുമേഖലാ സ്ഥാപനമായ പ്രസാര്‍ ഭാരതി. താഴെത്തട്ടിലുള്ള വസ്തുതകൾ മനസിലാക്കാതെ കേന്ദ്രസര്‍ക്കാരിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിമര്‍ശനം തുടരുന്ന പശ്ചാത്തലത്തില്‍ ബിബിസി മാതൃകയില്‍ ഇന്ത്യക്കും ഒരുസ്ഥാപനം ആവശ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
‘ഡിഡി ഇന്റര്‍നാഷണല്‍ ആരംഭിക്കുന്നതില്‍’ വിശദ പ്രോജക്ട് റിപ്പോര്‍ട്ടിന് വേണ്ടിയുളള കണ്‍സള്‍ട്ടന്‍സി സേവനത്തിനുള്ള താത്പര്യപത്രമാണ് മെയ് 13ന് ക്ഷണിച്ചത്. ‘ദൂരദര്‍ശന്റെ ആഗോള സാന്നിദ്ധ്യവും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ ശബ്ദമാകുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡിഡി ഇന്റര്‍നാഷണല്‍’ എന്ന് താത്പര്യപത്രത്തില്‍ പറയുന്നു. ആനുകാലിക വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ ആഗോളതലത്തില്‍ എത്തിക്കും.
സമഗ്രവും കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ നൽകുന്ന വാര്ത്താസേവനമെന്ന നിലയില്‍ ഡിഡി ഇന്റര്‍നാഷണലിനെ രൂപപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ വിവരങ്ങള്‍ ആഗോള പ്രേക്ഷകരോട് പറയും. ഈ ഘട്ടത്തില്‍ ബിബിസി വേള്ഡിനെപ്പോലെ കൂടുതല്‍ വാര്‍ത്താ അധിഷ്ഠിതമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെംപതി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: