ന്യൂദല്‍ഹി : വാട്സ്ആപ്പ് സ്വകാര്യതാ നയത്തില്‍ വിവാദമായിട്ടുള്ളവ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ഉപയോക്താക്കളോടു വിവേചനപരമായാണ് കമ്പനി പെരുമാറുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കണം. വീശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കാണിച്ച് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് കേന്ദ്രം നോട്ടീസ് നല്‍കിയിട്ടുണ്ട്.
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. സ്വകാര്യതാ നയത്തിലെ മാറ്റങ്ങളില്‍ കടുത്ത ആശങ്കകള്‍ രേഖപ്പെടുത്തിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും വാട്സ്ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് ഈ വര്‍ഷമാദ്യം കേന്ദ്ര സര്‍ക്കാര്‍ കത്തെഴുതിയിരുന്നു.
അതിനു പിന്നാലാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വാട്സ് ആപ്പ് പുതിയതായി വരുത്തിയ മാറ്റങ്ങളും രീതിയും കണക്കിലെടുത്ത് സ്വകാര്യതാ നയം 2021 പിന്‍വലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: