ചെയ്യരുതാത്തതെല്ലാം ചെയ്തിട്ടും പറയരുതാത്തതൊക്കെ പറഞ്ഞിട്ടും പ്രധാനമന്ത്രിയില്‍ നിന്ന് ഒരു പ്രതികരണവുമില്ല. മലകളിളകിലും മഹാജനാനാം മനമിളകാ എന്ന മട്ടില്‍ രാഹുലിനെയൂം കൊറോണാ പ്രതിരോധത്തിലെ എല്ലാ വഴിതടസ്സങ്ങളെയും അവഗണിച്ചുകൊണ്ട് നരേന്ദ്ര മോദി ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ടു പോകുകയാണ്. അത് നെഹ്രു കുടുംബത്തിലെ ആറാം തമ്പുരാനെ അത്ഭുതപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. സഹികെട്ട രാഹുല്‍, ‘എന്നെയൊന്ന് അറസ്റ്റു ചെയ്യൂ, പ്ലീസ് ‘ എന്ന് വലിയവായില്‍ നിലവിളിക്കുകയാണ്. ‘മോദിജീ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാക്സിന് അങ്ങെന്തിന് വിദേശികള്‍ക്ക് കൊടുത്തൂയെന്ന്’ ചോദിച്ചിട്ടാണ് അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
കൊടും കുറ്റം ചെയ്തിട്ട് പോലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങാന്‍ കൈ നീട്ടിയ പ്രതിയില്‍ നിന്ന് കരുത്തനായ പോലീസ് ഉദ്യോഗസ്ഥന് മുഖം തിരിക്കുന്നുവെങ്കില്‍ തനിക്കിനിയെന്താണ് വരാനിരിക്കുന്നതെന്ന് കുറ്റവാളിക്ക് ഭയം ജനിക്കും. പക്ഷേ, കൊലപാതക കേസ്സില്‍ പിടികൂടാനിടയുണ്ടെന്ന് ഭയന്ന് പോക്കറ്റടി കേസില്‍ കീഴടങ്ങുന്നവന്റെ ദുരുദ്ദേശം തിരിച്ചറിയാനുള്ള ശ്രമത്തിലാണോ ആ കരുത്തന്റെ കാത്തിരുപ്പെന്ന് കരുതിയിരിക്കയാകും ബുദ്ധി. കൊറോണയ്ക്കും മൂമ്പേ ഉയര്‍ന്നിട്ടുള്ള ഗൗരവതരമായ പല കേസുകളുമില്ലേ? നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തില്‍ നടക്കുന്നയാളുമല്ലേ? വിഷമിക്കേണ്ട! വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ല. അഴികള്‍ക്കുള്ളില്‍ കിടക്കുന്നവരെ പോലും അഴിച്ചു വിടാനാണ് കോടതികള്‍ നിര്ദ്ദേശിക്കുന്നതെന്നതുകൊണ്ട് അവിടെ ഒഴിവില്ലാത്തതു കൊണ്ടാകും രാഹുലിനിടം ഒരുക്കാത്തതെന്ന് കരുതി തത്കാലം അടങ്ങി ഒതുങ്ങി കഴിയുന്നതാകും ഭേദമെന്ന് മാത്രം.
അറസ്റ്റു ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുന്ന രാഹുലില്‍ അങ്ങനെ ഒരു ചോദ്യം ഉയരുന്നത് എങ്ങനെയെന്നതില്‍ ചരിത്രം അറിയാവുന്നവര്‍ക്ക് സംശയമില്ല. കാരണം രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ ഭരണകൂട ഭീകരത അഴിച്ചു വിടുന്ന പാരമ്പര്യത്തിലൂടെയാണ് രാഹുല്‍ വളര്‍ന്നത്. കള്ളക്കേസില്‍ വീരസവര്ക്കറെയൂം ഗുരുജി ഗോള്‍വക്കറെയും അറസ്റ്റു ചെയ്യുകയും രാഷ്ട്രീയസ്വയംസേവകസംഘത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധികാര ദുര്വിനിയോഗത്തിന്റേതാണ് ആ പാരമ്പര്യം! കോടതി വിധിയനുസരിച്ച് നഷ്ടപ്പെടേണ്ടിയിരുന്ന പ്രധാനമന്ത്രിപദം കൈവിടാതിരിക്കാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജയപ്രകാശ് നാരായണനെയും അടല്‍ ബിഹാരി വാജ്പേയിയെയും ലാല്‍കൃഷ്ണ അദ്വാനിയെയുമൊക്കെ കല്‍ത്തുറുങ്കിലടച്ച ഫാസിസ്റ്റ് ഇന്ദിരയുടെ പാരമ്പര്യമാണത്.
അഴിയിലടച്ച അടല്ബിഹാരിയെ ബോധപൂര്‍വ്വം തെറ്റായ ചികിത്സയിലൂടെ നിത്യരോഗിയാക്കിയ ക്രൂരതയുടെ ചരിത്രം. അന്ന് അറസ്റ്റ് ചെയ്ത ജോര്‍ജ്ജ് ഫെര്ണാണ്ടസ്സ് എന്ന സോഷ്യലിസ്റ്റ് നേതാവിനെ കൊല്ലാനായിരുന്നു പദ്ധതിയെന്നും ഉദ്യോഗസ്ഥന്മാരുടെ ‘പിടിപ്പുകേട്’ കാരണമായിരുന്നു അദ്ദേഹം രക്ഷപെട്ടതെന്നതുമൊക്കെയാണ് പിന്നീട് വെളിപ്പെട്ട വസ്തുതകള്‍. അച്ഛന് രാജീവിന്റെ പാരമ്പര്യമതാണെങ്കില് അമ്മ സോണിയയുടെ ഇറ്റാലിയന്‍ വേരുകളും രാഹുലില്‍ ഫാസിസത്തിന്റെ വിഷം നിറയ്ക്കുന്നതാണ്. സോണിയയുടെ അച്ഛന് ഇറ്റാലിയന്‍ ഫാസിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സോവിയറ്റ് യൂണിയന് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അവിടെ നിന്നാണ് സോവിയറ്റ് ചാരനായിമാറിയതും കമ്യൂണിസ്റ്റ് ഫാസിസവുമായി ഇഴയടുപ്പുമുണ്ടാകുകയും ചെയ്തത്. അങ്ങനെ ഫാസിസ്റ്റ് പാരമ്പര്യം സിരകളിലൊഴുന്ന ഒരു വികലമനസ്സിന്റെ ഉടമയുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ ഫാസിസ്റ്റ് അടിച്ചമര്‍ത്തലിലൂടെ ഭരണകൂട ഭീകരതയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കും. ജനം അത് തിരിച്ചറിഞ്ഞ് അധികാരം കയ്യാളാന്‍ അവസരം നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് മറുപക്ഷത്ത് ഇല്ലാത്ത ഫാസിസം ഭയക്കും.
നരേന്ദ്രമോദി ഭരണകൂടം അറസ്റ്റു ചെയ്താലും ഇല്ലെങ്കിലും കോവിഡ് കാലത്തും കുലംകുത്തികളുടെ നേതാവായി വാഴുന്ന രാഹുലിനോട് ചരിത്രവും ഭാരതത്തിലെ ജനകീയ കോടതിയും ചോദിക്കാനിടയുള്ള ചില ചോദ്യങ്ങളുണ്ട്:
1) കോവിഡ് 19 വുഹാനിലെ ജൈവായുധ പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്ത ആയുധമാണോ? അതോ യാദൃച്ഛികമായി അവിടെ രൂപമെടുത്തതോ എന്താണ് രാഹുലിന്റെ അഭിപ്രായം?
2) ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉടമ്പടി ഒപ്പിടുകയൂം അവിടെ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ കൂടെയൂം മറ്റും പണം കൈപ്പറ്റുകയും ചെയ്ത രാഹുലിന് കോവിഡ് ഉപയോഗിച്ചുള്ള ചൈനയുടെ രണതന്ത്രവും പ്രയോഗ പദ്ധതിയും സംബന്ധിച്ചുള്ള സൂചനകള്‍ ആ രാജ്യം നല്കിയിരുന്നുവോ?
3) ഝാര്‍ഖണ്ട് തിരഞ്ഞെടൂപ്പും ലോകസഭാ സമ്മേളനവും നടക്കുമ്പോള്‍ പോലും, 2019 നവംബറിലും ഡിസംബറിലും, രാഹുല്‍ വിദേശ രഹസ്യ സങ്കേതങ്ങളിലേക്ക് പോയതെന്തിന്?
4) മഹാമാരിയില്‍ ബുദ്ധിമുട്ടുന്ന രാജ്യത്ത്, പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍, സമരം ചെയ്തത് എന്തിനായിരുന്നു?
5) ഷാഹിന്‍ ബാഗ് സമരാഭാസം, അസമിനെ ബാക്കി ഭാരതവുമായി ബന്ധപ്പെടുത്തുന്ന ചിക്കന്‍ നെക്ക് പിടിച്ചെടൂക്കാനുള്ള സമരം, ദില്ലിയില്‍ വര്‍ഗീയ ലഹള നടത്താനുള്ള നീക്കം ഇതിന് ഇറങ്ങിത്തിരിച്ച ബ്രേക്ക് ഇന്‍ഡ്യാ ഗ്യാങ്ങിനെ പിന്തുണച്ചതെന്തിന്.?
6) 2020 ഫെബ്രുവരി 5ന് ലോക സഭാ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ആറുമാസത്തിനകം ഭാരതത്തിലെ തൊഴില്‍ ലഭ്യത തകര്‍ന്ന് യുവജനങ്ങള്‍ പ്രധാനമന്ത്രിയെ വഴിയില്‍ കയ്യേറ്റം ചെയ്യുമെന്നൊരു വിവരക്കേട് രാഹുല്‍ വിളിച്ചു കൂകിയതിന്റെ പശ്ചാത്തലമെന്തായിരുന്നു? അമേരിക്കയിലെ ഹര്‍വാര്‍ഡ് യൂണിവേഴ്സിറ്റി കൊറോണാ വ്യാപന സാദ്ധ്യത സംഭവിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നെങ്കിലും പിന്നീടുണ്ടായ അവസ്ഥയിലേക്ക് അതെത്തുമെന്നോ സാമ്പത്തിക തകര്ച്ചയ്ക്കിടവരുത്തുമെന്നോ ഒരു പഠനങ്ങളും അന്ന് പുറത്തുകൊണ്ടുവന്നിരുന്നില്ല. ആ ഒരു സാഹചര്യത്തില്‍ പ്രധാനമന്ത്രിയോട് അങ്ങനെ ഒരു ഭീഷണി മുഴക്കുവാനുള്ള പ്രേരണയെന്തായിരുന്നു?
7) അത്രയും ഗൗരവമുള്ള സൂചനകള്‍ ലഭിച്ചിട്ടും കോണ്‍ഗ്രസ്സ്/ബിജെപി ഇതര സംസ്ഥാന സര്ക്കാരുകളുടെയെങ്കിലും ഒപ്പം നിന്ന് പരിഹാരത്തിന് വഴി തേടാതെ ഫെബ്രുവരി 12ന് ഇറ്റലിക്ക് വിമാനം കയറിയതിന്റെ രഹസ്യമെന്തായിരുന്നു?
8) കൊറോണാ പ്രതിരോധത്തിന് പ്രധാന മന്ത്രി മാര്‍ച്ച് 23നു പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏറ്റവും ഫലപ്രദമായ നടപടിയായിരുന്നു. എന്നിട്ടും ലോക്ക് ഡൗണിനെ എതിര്‍ത്തുകൊണ്ട് രാഹുലും കൂട്ടരും രംഗത്തുവന്നത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം നക്സലുകളും മത തീവ്രവാദികളും ഭീകരവാദികളും അടങ്ങുന്ന രാഹുല്‍ പക്ഷ പോരാളികളുടെ നീക്കങ്ങള്‍ അപ്രതീക്ഷിതമായി തടസ്സപ്പെട്ടതുകൊണ്ടായിരുന്നുവോ?
9) മഹാമാരി വരുത്തിയ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയുടെ ഘട്ടത്തിലും അഞ്ച് ട്രില്ല്യന്‍ എക്കണോമിയെന്ന പ്രഖ്യാപിത ലക്ഷ്യനേടാനും ആത്മ നിര്ഭരഭാരതം, തുടങ്ങിയ സാമ്പത്തിക ഉത്തേജക പദ്ധതികളേയും എതിര്‍ക്കുന്നതിന് പിന്നിലെ താല്പര്യമെന്തായിരുന്നു.
10) ചൈന ഒരു യുദ്ധത്തിനുള്ള നീക്കം നടത്തിയപ്പോള്‍ തന്ത്ര പ്രധാന കാര്യങ്ങളില്‍ അനവസരത്തില്‍ അപകടകരമായ ചര്‍ച്ചയ്ക്കും ശത്രുക്കള്‍ക്ക് സഹായകരമായ വിവര ചോര്‍ച്ചയ്ക്കും ഉതകും വിധമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയതും എന്തിനായിരുന്നു.
11) രണ്ടാം കോവിഡിനു മുന്നോടിയായി കര്‍ഷക സമരമെന്ന അന്യായമായ സമരം തുടങ്ങിയത് അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലുള്‍പ്പടെ അസ്വസ്ഥത പടര്ത്താനായിരുന്നില്ലേ?
12) കോണ്‍ഗ്രസ്സ്-ശിവസേനാ-എന്‍സിപി കൂട്ടുകെട്ട് പാല്‍ഘറിലെ രണ്ടു ഹിന്ദുസന്യാസിമാരെയും അവരുടെ ഡ്രൈവറെയും കൊന്നു തള്ളിയതില്‍ കാട്ടിയ കുറ്റകരമായ മൗനം അതിര്‍ത്തി സംസ്ഥാനമായ മഹാരാഷ്ട്രയില്‍ അസ്വസ്ഥത സൃഷ്ടിക്കാനുള്ള കുതന്ത്രമായിരുന്നില്ലേ?
13) കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ സ്വര്‍ണ്ണക്കള്ളക്കടത്തിനെതിരെ രാഹുല്‍ പേരിനുപോലും പ്രതിഷേധിക്കാന്‍ തയ്യാറാവാതിരുന്നതെന്ത്.
14) ബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഹിന്ദു നരഹത്യക്ക് എതിരെ സംസാരിക്കാത്തതിന്റെ പിന്നിലും വിഘടനവാദികളോടും അവരുടെ യജമാനന്മാരായ ചൈനയോടും പാക്കിസ്ഥാനോടുമുള്ള രാഹുല്‍ പക്ഷത്തിന്റെ വിധേയത്വമല്ലേ പ്രകടമാകുന്നത്.
15) കൊറോണ പ്രതിരോധത്തിന് വാക്സിനും ചികിത്സയ്ക്ക് മരുന്നും കണ്ടെത്താന്‍ ആരോഗ്യ ഗവേഷണ രംഗത്തുള്ള സ്ഥാപനങ്ങളെയും വിദഗ്ധരെയും എല്ലാ പിന്തുണയും കൊടൂത്ത് സഹായിച്ചതില്‍ രാഹുലും കൂട്ടരും അസ്വസ്ഥരായതെന്തിന്?
എന്തായാലും രാഹുല്‍ ഒരു കാര്യം മറക്കരുതെന്ന് ഭാരതം അദ്ദേഹത്തെ വീണ്ടും ഒര്‍മ്മിപ്പിക്കണം. ശിഖണ്ഡി മുന്നില്‍ വന്നാല്‍ താന്‍ ആയുധം താഴെ വെക്കുമെന്നും യുദ്ധം ചെയ്യില്ലെന്നുമൊക്കെ ഭീഷ്മര്‍ നടത്തിയതു പോലൊരു പ്രതിജ്ഞയൊന്നും നരേന്ദ്രമോദിയെടുത്തിട്ടുണ്ടാകില്ല.
അല്ലെങ്കില്‍ തന്നെ ഭീഷ്മര്‍ അന്ന് അധികാരം സംരക്ഷിക്കാന്‍ യുദ്ധം ചെയ്യുന്ന അധര്‍മ്മികളോട് ബന്ധിതനായിരുന്നു. നരേന്ദ്ര മോദിയാണെങ്കില്‍ ധര്‍മ്മരക്ഷയ്ക്കുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളിയും. ആയുധമെടുക്കാന്‍ അറപ്പോ മടിയോ തോന്നുന്ന ചെറിയ ശത്രുക്കളെ ചില സന്ദര്‍ഭങ്ങളില്‍ അവരുടെ വിധിക്ക് വിട്ടേക്കാം. പക്ഷേ നേര്‍ക്ക് നേര് പോരാട്ടത്തിന് കെല്‍പ്പുള്ളവനാണ് ആയുധം ഉയര്‍ത്തുന്നതെങ്കില്‍ ധര്‍മ്മ പക്ഷത്തിന്റെ അന്തിമ വിജയം ഉറപ്പാക്കുവാന്‍ മടിക്കുകയുമില്ല.
9497450866
പ്രതികരിക്കാൻ ഇവിടെ എഴുതുക: