തിരുവനന്തപുരം: കോവിഡ് വാക്സിന് നല്‍കാനുള്ള മുന്‍ഗണന വിഭാഗത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 18-44 വയസിന് ഇടയിലുള്ള ജീവനക്കാര്‍ക്ക് ഉടന്‍ വാക്സിന് നല്കിത്തുടങ്ങുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.യൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തുന്ന പ്രതിരോധ കുത്തിവയ്പിനുള്ള രജിസ്ട്രേഷന് വ്യാഴാഴ്ച ആരംഭിക്കും.
കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്ന ക്രമത്തിലായിരിക്കും വാക്സിന് നല്‍കുക. യൂണിറ്റുകളിലും ചീഫ് ഓഫിസുകളിലും ഇതിനായി നോഡല്‍ അസിസ്റ്റന്റിനെ ചുമതലപ്പെടുത്തും. ഇവര്‍ വാക്സിനായുള്ള സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യും. കോവിഡ് പിടിപ്പെട്ട ജീവനക്കാര്‍ക്ക് രോഗമുക്തി നേടി ആറ് ആഴ്ചയ്ക്കുശേഷമായിരിക്കും കുത്തിവയ്പ് എടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: