ന്യൂദല്‍ഹി: നാരദാ അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണത്തെ മമത സര്‍ക്കാര്‍ അട്ടിമറിയ്ക്കുകയാണെന്ന് ആരോപിച്ച് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.
നാരദാ ഒളിക്യാമറാനീക്കത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്കി.
നാരദാ കേസില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെയുള്ള നാല് തൃണമൂല്‍ നേതാക്കളെ- മദന്‍ മിത്ര, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, സോവന്‍ ചാറ്റര്‍ജി- കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ മമതയുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ സിബി ഐ ഓഫീസിന് മുന്നില്‍ കുത്തിയിപ്പ് സമരം നടത്തിയിരുന്നു. പിന്നീട് സിബി ഐ കോടതി തന്നെ ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
സത്യവാങ്മൂലത്തില്‍ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കൊല്‍ക്കൊത്ത സിബി ഐ ഓഫീസിന് നേരെ മമതയും തൃണമൂല്‍പ്രവര്‍ത്തകരും നടത്തിയ അതിക്രമങ്ങളെയും കുറിച്ച് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. സിബി ഐ ഓഫീസിലേക്ക് കയറിവന്ന് സിബി ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ മമത ബാനര്‍ജി നടത്തിയ അധിക്ഷേപങ്ങളെക്കുറിച്ചും സത്യവാങ്മൂലം വിശദമാക്കുന്നു.
തൃണമൂല്‍ നേതക്കളെ നേരത്തെ ഒരു ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കോടതി അയച്ചിരുന്നു. എന്നാല്‍ അന്ന് അപകടകരമായ കലാപാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ സിബി ഐ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല. നേതാക്കളെ അറസ്റ്റ് ചെയ്ത ദിവസം സിബി ഐ കോടതിയില്‍ തൃണമൂല്‍ നിയമമന്ത്രി മലോയ് ഘടക് വന്‍ജനാവലിയുമായി എത്തുകയും ഈ നാല് പേര്‍ക്കും ജാമ്യം കിട്ടുന്നതുവരെ സിബി ഐ പ്രത്യേക കോടതിയില്‍ ദിവസം മുഴുവന്‍ കുത്തിയിരിക്കുകയും ചെയ്തത് വഴി നീതിനിര്‍വ്വഹണത്തിന് മീതെ അനാവശ്യസമ്മര്‍ദ്ദം ചെലുത്തലാണെന്നും സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.
മമത ബാനര്‍ജിയും മറ്റ് തൃണമൂല്‍ നേതാക്കളായ ശന്തനു സെന്‍, കല്യാണ്‍ ബാനര്‍ജി, ഹുമയൂണ്‍ കബീര്‍ എന്നിവരും വന്‍ ജനക്കൂട്ടവുമായി എത്തി സിബി ഐ ഓഫീസ് വളഞ്ഞതത് വലിയ ഭീതി സൃഷ്ടിച്ചെന്നും സിബി ഐ ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും സത്യവാങ്മൂലം ആരോപിക്കുന്നു.
ഈ കേസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഒപ്പം, മമത ബാനര്‍ജിയും മറ്റും നിഷ്പക്ഷ അന്വേഷണത്തെ അട്ടമറിയ്ക്കുകയും നിയമപ്രക്രിയയെ തടസ്സപ്പെടുത്തുകയാണെന്നും ആരോപിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: