തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്കു പിന്‍ഗാമി ആയി ആരോഗ്യ വകുപ്പ് വീണ ജോര്‍ജ് കൈകാര്യം ചെയ്യും. സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്. അതു പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ആഭ്യന്തരവകുപ്പ് തുടര്‍ന്നും കൈകാര്യം ചെയ്യും. ധനകാര്യമന്ത്രിയായി കെ എന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി.രാജീവിനും തദ്ദേശം എം വി ഗോവിന്ദനും നല്‍കാനാണ് ആലോചന. ആര് ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകും. ഇല്ലെങ്കില്‍
കെ.രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും പരിഗണനയിലുണ്ട്. വി എന്‍ വാസവന് എക്സൈസും വി ശിവന്‍കുട്ടിക്ക് സഹകരണവും ദേവസ്വം നല്‍കിയേക്കും. സജി ചെറിയാനെയാണ് വൈദ്യുതി വകുപ്പിലേക്ക് ആലോചിക്കുന്നത്. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും നല്‍കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: