മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് 16കാരനെ വീട്ടുസാധനങ്ങള്‍ വാങ്ങാനയച്ച അമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്. അയല്‍വാസിയുടെ ബൈക്കുമായാണ് വീട്ടിലേക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാനാണ് കുട്ടി പുറത്തിറങ്ങിയത്. പോലീസ് പരിശോധനയിൽ കുട്ടി കുടുങ്ങുകയും ചെയ്തു.
ചെമ്മാട്-പരപ്പനങ്ങാടി റോഡില്‍ തൃക്കുളം ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ തിരൂരങ്ങാടിയില്‍ വച്ചാണ് അമിതവേഗത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ 16 കാരന് പോലീസിന്റെ കയ്യിലകപ്പെട്ടത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞുവിട്ടതാണെന്നും വാഹനം അയല്‍വാസിയുടേതുമാണെന്നും കുട്ടി പറഞ്ഞു.
കുട്ടിയുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ അമ്മ നിസംഗതയോടെയാണ് പ്രതികരിച്ചത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെമ്മാട് സ്വദേശിനിയായ അമ്മയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: