ആലപ്പുഴ: ആലപ്പുഴ പട്ടണത്തിലെ പ്രധാന കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ഒരു വര്‍ഷമായി ഉപയോഗരഹിതമായി കിടക്കുന്നുവെന്ന് ആക്ഷേപം. പള്ളിമുക്കിലുള്ള പഴവങ്ങാടി കുടിവെള്ള ശുദ്ധീകരണ പ്ലാന്റാണ് നോക്കുകുത്തിയായി മാറിയത്. വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിന്റെ കേടുപാടു മൂലം കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് മുടങ്ങിയ കുടിവെള്ള വിതരണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
നഗരത്തിലെ പ്രധാനപ്പെട്ട ജല വിതരണ പ്ലാന്റായിരുന്നു ഇത്. മുല്ലക്കല്‍, തിരുമല, ജില്ലാ കോടതി, ചുങ്കം തുടങ്ങിയ വാര്ഡുകളിലലെയും കുട്ടനാട്ടിലെ പല പ്രദേശങ്ങളിലെയും ജനങ്ങള്‍ ഈ പ്ലാന്റില്‍ നിന്നാണ് കുടിവെള്ളം ശേഖരിച്ചു വന്നിരുന്നത്.
അതിനാല്‍ പഴവങ്ങാടി കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ ജല അഥോറിറ്റി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. നഗരത്തിലെയും കുട്ടനാട്ടിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാനുള്ള സാധ്യതയാണ് ഇതുവഴി തെളിയുന്നത്. ശുദ്ധജലമെന്നത് കിട്ടാക്കനിയാകുന്ന ഈ കാല ത്ത് ഇത്തരം ആര്‍ഒ പ്ലാന്റു കള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടല്‍ കാരണം ശുദ്ധജലം മിക്കവാറും ലഭിക്കാത്ത അവസ്ഥയാണ് ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും. വല്ലപ്പോഴും ലഭിക്കുന്നതാകട്ടെ നൂല് വണ്ണത്തിലും. ഇതിനിടെയാണ് ആര്‍ഒ പ്ലാന്റുകളും നോക്കുകുത്തിയായി മാറുന്നത്. അടുത്തകാലത്തായി നിരവധി സ്വകാര്യ ആര്‍ഒ പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ജലവിതരണവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ സ്വകാര്യമേഖലയ്ക്കാണ് നേട്ടം. ആലപ്പുഴ നഗരസഭയോ, ജനപ്രതിനിധികളോ വിഷയത്തില്‍ ഇടപെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: