തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് കമ്മ്യൂണിറ്റി കിച്ചണ്‍വഴി ഗുണനിലാവാരമില്ലാത്ത ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപണവുമായി യുവമോര്‍ച്ച. ചൊവ്വാഴ്ച രാവിലെ വിതരണം ചെയ്ത ചപ്പാത്തിയും കറിയും ഭക്ഷ്യയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഭക്ഷണപ്പൊതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് മേയര്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് യുവമോര്‍ച്ച ജില്ലാസെക്രട്ടറി പാപ്പനംകോട് നന്ദു.
ജനങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണം ഗുണനിലവാരം ഉള്ളതാണോയെന്ന് ഉറപ്പുവരുത്തുന്നതില്‍ നഗരസഭ പരാജയപ്പെട്ടു. കൊവിഡ് ബാധിച്ച വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിസഹായ അവസ്ഥയിലാണ് ജനങ്ങള്‍ നഗരസഭയുടെ സമൂഹ അടുക്കളയെ ആശ്രയിക്കുന്നത്. ഭിക്ഷപാത്രത്തില്‍ ലഭിക്കുന്നതിനേക്കാല്‍ പരിതാപകരമായ ഭക്ഷണമാണ് ജനങ്ങള്‍ക്ക് നഗരസഭ മുഖാന്തരം ലഭിക്കുന്നത്. ഇത് അപമാനകരമാണെന്ന് കത്തില്‍ അദേഹം കുറ്റപ്പെടുത്തി.
പിആര്‍ വര്‍ക്കിലൂടെ തള്ളല്‍ മാത്രമാണ് നടക്കുന്നത്. ഭരിക്കാനുള്ള കഴിവും പക്വതയും ഇല്ലായെങ്കില്‍ മേയര്‍ പദവി മതിയാക്കി പോകണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: