കൊച്ചി: കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം നല്‍കാത്തതിനെതിരെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി നടിയും സിപിഎം സഹയാത്രികയുമായ റിമാ കല്ലിംഗല്‍. പെണ്ണിനെന്താണ് കുഴപ്പം. ഉജ്ജ്വ വിജയം നേടിയിട്ടും അഞ്ചു വര്‍ഷം മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും സിപിഎമ്മിനകത്ത് ശൈലജയ്ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് റിമാ ആരോപിച്ചു.
സിപിഎമ്മിന് ഉണ്ടായിരിക്കുന്ന ഈ വിജയം ശൈലജയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും റിമാ ഫേസ്ബുക്കില്‍ കുറിച്ചു. #bringourteacherback #BringBackShailajaTeacher എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പോസ്റ്റ്. ഇതേ ആവശ്യം സ്റ്റോറിയായും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുതുമുഖങ്ങള്‍ എന്ന മാനദണ്ഡം ഉയര്‍ത്തിയാണ് ശൈലജയെ സിപിഎം ഒഴിവാക്കിയത്. പകരം ഡിവൈഎഫ്ഐ ദേശീയ നേതാവും പിണറായി വിജയന്റെ മരുമകനുമായി മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആര്. ബിന്ദുവും മന്ത്രി സ്ഥാനത്തേയ്ക്ക് എത്തും, തൃത്താല എംഎഎല്‍എ എം.ബി. രാജേഷ് ആകും സ്പീക്കര്‍. വി.ശിവന്‍കുട്ടി, വീണ ജോര്‍ജ്, വി.എന്‍.വാസവന്, ആര്.ബിന്ദു, സജി ചെറിയാന്, കെ.രാധാകൃഷ്ണന്, എം.വി.ഗോവിന്ദന്, പി.രാജീവ് എന്നിവരും മന്ത്രിമാരാകും.
ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍, ജിആര്‍ അനില്‍, ചിഞ്ചു റാണി, പി. പ്രസാദ്, കെ.രാജന് എന്നിവര്‍ സിപിഐയില്‍ നിന്നും മന്ത്രിമാരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: