ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോനെയും കുന്നത്തൂരിനെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തിന് ഒരുങ്ങുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയും എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ എടുക്കുമെന്ന അഭ്യൂഹത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് വിരാമമിട്ടതോടെ പ്രതീക്ഷ തകര്‍ന്ന കുഞ്ഞുമോന് സത്യപ്രതിജ്ഞാ ചടങ്ങിലെ വെറും ‘ക്ഷണിക്കപ്പെട്ട അതിഥിയായി’.
ഇടതുമുന്നണിയില്‍ ഘടകകക്ഷിയല്ലാത്തതു കൊണ്ട് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കുഞ്ഞുമോന് ഇത് അഞ്ചാം തവണയാണ് കുന്നത്തൂരില്‍ നിന്നും എംഎല്‍എയായത്. ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ടായ ഒരു നിയമസഭാ അംഗത്തിന് മന്ത്രി സ്ഥാനം നല്‍കാതിരിക്കുന്നത് സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് കുഞ്ഞുമോനോട് ഒപ്പമുള്ളവര്‍ പറയുന്നു.
ജില്ലയില്‍ കുന്നത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് പലപ്പോഴായി എല്‍ഡിഎഫ് മന്ത്രിസഭകളില്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചാംതവണ എംഎല്‍എയായിട്ടും കുഞ്ഞുമോനെ ഇക്കുറി നിര്‍ദാഷണ്യം അവഗണിച്ചത് അന്യായമാണന്ന് ലെനിനിസ്റ്റ് ആര്എസ്പിക്കാര് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നീരസം പരസ്യമായി വ്യക്തമാക്കാനും അവര്‍ തയ്യാറല്ല. ആര്‍എസ്പി കഴിഞ്ഞ പണ്ടാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ്
എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമായപ്പോള്‍ കുഞ്ഞുമോനും യുഡിഎഫിന്റെ ഭാഗമായി. എന്നാല്‍ ഒരു വെല്ലുവിളിയായി ആര്എസ്പിയില് ഒരു വിഭാഗത്തെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ സിപിഎം കുഞ്ഞുമോനെ അന്ന് വിദഗ്ധമായി ഉപയോഗിച്ചു. ആ ദൗത്യം ഫലം കണ്ടു. ആര്‍എസ്പി (എല്‍) ഉണ്ടാക്കി കുഞ്ഞുമോന് എല്‍ഡിഎഫ് പണ്ടാളയത്തിലെത്തി.
അമ്പലത്തറ ശ്രീധരന് നായരും അഡ്വ. ബലദേവും അടക്കമുള്ള പ്രമുഖര്‍ പുതിയ ആര്എസ്പിയില് വന്നതോടെ എല്‍ഡിഎഫിന് താല്‍ക്കാലിക ആശ്വാസമായി. ഇതിന് പ്രത്യുപകാരമായി അന്ന് ഡെപണ്ട്യൂട്ടി സ്പീക്കര്‍ അടക്കമുള്ള വാഗ്ദാനങ്ങളാണ് കുഞ്ഞുമോന് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖയായി. പിന്നീട് തമ്മിലടി രൂപപ്പെടുകയും പലരും പാര്‍ട്ടി വിടുകയും ഉപസംഘടനകള്‍ രൂപീകരിക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഇതോടെ തീര്‍ത്തും ദുര്‍ബലനായ കുഞ്ഞുമോന് ഇത്തവണ കുന്നത്തൂരില്‍ സീറ്റ് നല്കുന്ന കാര്യത്തിലും തുടക്കത്തില്‍ തര്‍ക്കമുണ്ടായി.
എന്നാല്‍ കുഞ്ഞുമോന് സീറ്റ് നിഷേധിച്ചാല്‍ സിപിഐ കുന്നത്തൂരില്‍ അവകാശവാദം ഉന്നയിക്കുമെന്ന കാരണത്താലാണ് സിപിഎം തന്ത്രം മാറ്റാത്തത്. ഒപ്പം വികസനമല്ല വിജയ സാധ്യതയാണ് എല്‍ഡിഎഫ് ന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡമെന്ന പിണറായിയുടെ നിലപാടും കുഞ്ഞുമോന് തുണയായി. ഇതിനിടെ ഏറെ ദുര്‍ബലമായ ലെനിനിസ്റ്റ് പാര്‍ട്ടി സിപിഎമ്മില്‍ ലയിക്കാനുള്ള നീക്കവുമുണ്ടായി. സംസ്ഥാനത്ത് വിരളിലെണ്ണാവുന്ന ജില്ലകളില്‍ മാത്രം പേരിനെങ്കിലും സംഘടനാ സംവിധാനമുള്ള ആര്‍എസ്പി (എല്‍) നെ ഒരു പാര്‍ട്ടിയായി പോലും കണക്കാക്കാനാകില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
എം.എസ്. ജയച്ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: