ബെംഗളൂരു: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആര്‍എസ്എസ്-സേവാഭാരതി കര്‍ണാടക ദക്ഷിണ് മേഖല. രണ്ടായിരത്തിലധികം സേവാഭാരതി പ്രവര്‍ത്തകരാണ് മുഴുവന്‍ സമയ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നത്.
കൊവിഡ് കെയര്‍ സെന്ററുകളുടെ നടത്തിപ്പ്, കെയര്‍ സെന്ററുകളില്‍ സഹായം, ഹെല്‍പ്പ് ലൈന്‍, വാക്സിനേഷന് സെന്റര്‍, ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന്, സൗജന്യ ഭക്ഷണ വിതരണം, രക്തദാനം, പ്ലാസ്മദാനം, ആയുര്‍വേദ കഷായ വിതരണം, കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്.
സേവാഭാരതി നേരിട്ട് നടത്തുന്ന ആറു കൊവിഡ് കെയര്‍ സെന്ററുകളിലായി 781 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 319 പ്രവര്‍ത്തകര്‍ സജീവമായുണ്ട്. ഇതുകൂടാതെ സര്‍ക്കാരിനു കീഴിലുള്ള 64 കൊവിഡ് സെന്ററുകളില്‍ സഹായത്തിനായി മുന്നൂറിലധികം പ്രവര്‍ത്തകര്‍.
ഒരു ഫോണ്‍വിളിയില്‍ രോഗികള്‍ക്ക് സഹായ ഹസ്തവുമായി 129 ഹെല്പ്പ്ലൈന് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 346 വാക്സിനേഷന് കേന്ദ്രങ്ങളിലൂടെ ഇതുവരെ 10771 പേര്‍ക്ക് വാക്സിനേഷന് നല്കി. 100 സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷനില് 317 ഡോക്ടര്‍മാര്‍ സജീവമായി പങ്കെടുക്കുന്നു. 54 സ്ഥലങ്ങളിലായി ഇതുവരെ 23317 കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്കി.
59 സ്ഥലങ്ങളില്‍ 6786 യൂണിറ്റ് രക്തവും 21 സ്ഥലങ്ങളില്‍ 92 രോഗികള്‍ക്ക് പ്ലാസ്മയും ദാനം ചെയ്തു. 178 സ്ഥലങ്ങളില്‍ 3215 പേര്‍ക്ക് ആയൂര്‍വേദ കഷായ വിതരണം നടത്തി. 76സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിങ് സെന്ററുകളുടെ പ്രയോജനം മെയ് 14വരെ 2435 പേര് ഉപയോഗപ്പെടുത്തി.130സ്ഥലങ്ങളില്‍ കൊവിഡ് രോഗികളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മൃതദേഹങ്ങള്‍ ശ്മശാനങ്ങളിലെത്തിക്കാനായി 80 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നു.
കൊവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനായി ഭരണകൂടത്തെ പഴിചാരുന്നവര്ക്കിടയില് ലോകത്തിനു മാതൃകയായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കായി നിശബ്ദ സേവനം തുടരുകയാണ്.രാഷ്ട്രത്തിന് ആവശ്യമുള്ളപ്പോള്‍ സ്വയം സേവന സജ്ജരായികുമെന്ന് ഹൃദയത്തില്‍ തൊട്ടുള്ള പ്രതിജ്ഞ പാലിക്കുകയാണ് ഈ നിശബ്ദ മുന്നണി പോരാളികള്‍.പ്രശംസകള്‍ക്കു വേണ്ടിയോ പ്രസിദ്ധിക്കുവേണ്ടിയോ അല്ല, ഈ രാജ്യത്തിനു വേണ്ടിയാണ് അവരുടെ നിസ്വാര്‍ത്ഥ സേവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: