തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നത് നിയമലംഘനം. കോവിഡ് അതിവ്യാപനത്തില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിജയാഘോഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി കേക്ക് മുറിച്ചു ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനത്തിന് ഇടയാക്കി.
ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് കലക്റ്റര്‍ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്നടതക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പിണറായി വിജയന് അടക്കം നിരവധി എല്‍ഡിഎഫ് നേതാക്കള്‍ കൂട്ടം കൂടി നിന്നു കേക്ക് മുറിക്കുന്ന ചിത്രമാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. സത്യപ്രതിജ്ഞ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ ഇരിക്കെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്തുമെന്ന് കഴിഞ്ഞ ദിവസം പിണറായി ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേക്ക് മുറി വിവാദവും.
വിഷയത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു അടക്കം നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇത് ഇന്നത്തെ LDF യോഗത്തിന്റെ ദൃശ്യമാണ്. ടിപ്പിള്‍ ലോക്ക്ഡൗണ്‍, സത്യവാങ്ങ്മൂലം, അതിര്‍ത്ഥി അടക്കല്‍, അഞ്ചുപേര്‍ ഒത്തുകൂടിയാല്‍ കേസ്സെടുക്കല്‍, ജാഗ്രത, കരുതല്‍, എന്തൊക്കെയായിരുന്നു
കേരള ജനതയെ ദിവസേന വൈകിട്ട് വന്ന് ഉപദേശിക്കാന്‍ എന്ത് അര്‍ഹതയാണ് മുഖ്യമന്ത്രീ താങ്കള്‍ക്കുള്ളത്? നിയന്ത്രണങ്ങളൊന്നും എല്‍ഡിഎഫ് നേതാക്കള്‍ക്ക് ബാധകമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: