കോട്ടയം: കേരളത്തെ 2030ഓടെ മുസ്ലിംസ്റ്റേറ്റാക്കാന്‍ നീക്കം നടക്കുന്നുവെന്ന് പൂഞ്ഞാറിലെ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പി.സി. ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം.
കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ രണ്ട് ലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ രണ്ട് ലക്ഷം സ്ത്രീകളെയും പ്രസവിപ്പിച്ചെന്നും ജോര്‍ജ്ജ് പറഞ്ഞു.
2040ല്‍ ഇന്ത്യ മുസ്ലിംരാജ്യമാക്കുമെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞു.
പിസിയ്ക്കെതിരെ ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീപ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ പരാതി നല്കി. പിസി. ജോര്‍ജ്ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: