ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം. ഇസ്രയേലിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു താഴ്വരയിലെ പ്രകടനം. പലസ്തീന് സ്ത്രീയുടെ മുഖംവരച്ച കലാകാരനെതിരെ ജമ്മു കാശ്മീരില്‍ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസ മുനമ്പില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ആളുകള്‍ തെരുവിലിറങ്ങിയത്.
കോവിഡ് ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ജനങ്ങള്‍ താഴ്വരയിലെ നഗരങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ശ്രമം നടത്തിവരികയാണ്. ആളുകൾ സമാധാനം പാലിച്ച് വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനിലെ സംഘര്‍ഷം മുതലെടുത്ത് ആളുകളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ശ്രമങ്ങളും പൊലീസ് നിരീക്ഷിക്കുന്നു.
പ്രതിഷേധക്കാര്‍ ഇസ്രയേലിന്റെ പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ ജമ്മുകാശ്മീരില്‍നിന്ന് പുറത്തുവന്നു. പലസ്തീന് അനുകൂല പ്രകടനം നടത്തിയ 20 പേരെ ശ്രീഗനറില്നിന്ന് അറസ്റ്റ് ചെയ്തതായി കാശ്മീര്‍ വാല എന്ന പ്രദേശിക വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീര്‍ ഐജി വിജയകുമാര്‍ ഇത്രയും പേരുടെ അറസ്റ്റ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: