ഇസ്ലാമബാദ് : പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ സ്വജനപക്ഷപാതമാണ്. ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഉന്നതതല ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ടീം സെലക്ഷന്‍ നല്‍കുന്നതെന്നും മുതിര്‍ന്ന പാക് താരം ഷുഐബ് മാലിക്. ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഷുഐബ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ ചിലപ്പോള്‍ നമുക്ക് ദഹിക്കാത്തത് ആകും. ടീം സെലക്ഷന്‍ നടത്തുമ്പോള്‍ താരങ്ങളുടെ കഴിവ് അല്ല പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിക്കുന്നത്. താരങ്ങള്‍ക്കുള്ള ബന്ധമാണ് ഇവിടെ മാനദണ്ഡമാകുന്നത്.
സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം നിര്‍ദേശിച്ച താരങ്ങളെ ഉള്‍പ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി അടുത്തിടെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അസം നിര്‍ദ്ദേശിച്ചവരെയൊന്നും ടീമിലേക്ക് പരിഗണിക്കാന്‍ ബോര്‍ഡ് താത്പര്യം കാണിച്ചില്ല. ടീമിനെ സംബന്ധിച്ച് ബോര്‍ഡിലെ ഓരോരുത്തര്‍ക്കും ഓരോ താത്പര്യങ്ങളാണ്.
എന്നാല്‍ ടീം സെലക്ഷനില്‍ ക്യാപ്റ്റന്റെ വാക്കുകളാണ് അന്തിമം ആകേണ്ടത്. ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ക്കാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രാധാന്യം നല്‍കേണ്ടത്. കാരണം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നത് ക്യാപ്റ്റനും അദ്ദേഹത്തിന്റെ ടീമുമാണെന്നും ഷുഐബ് മാലിക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: